Connect with us

Hi, what are you looking for?

Exclusive

വഴിവെട്ടാൻ തൊഴിലാളികൾ ശ്രമിച്ചു ; ചൈനയുടെ വൻ മതിലിന്റെ ഒരു ഭാഗം തകർന്നു

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർമാണത്തൊഴിലാളികൾ കുറുക്കുവഴി ഉണ്ടാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ചൈന വൻ മതിലിന്റെ ഒരു ഭാഗം തകർന്നു. നിർമാണ ആവശ്യങ്ങളുടെ ഭാഗമായി വഴിവെട്ടാൻ ശ്രമിച്ചതാണ് തകർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മുപ്പത്തിയെട്ടുകാരനെയും അൻപത്തി അഞ്ചുകാരിയെയും കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
ചൈന വൻ മതിലിന്റെ ഭാഗമായ 32-ാമത്തെ വലിയ മതിലിന് സമീപം ഇരുവരും പണികളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് സംഭവം. സെൻട്രൽ ഷാങ്‌സി പ്രവിശ്യയിലെ നിർമാണത്തൊഴിലാളികളാണ് ഇരുവരും. നിർമാണപ്രവർത്തനങ്ങൾക്കുവേണ്ടി മണ്ണുമാന്തി യന്ത്രം കടന്നുപോകാൻ സാധിക്കാത്തതിനാൽ അതിനുവേണ്ടി ഇവർ വഴിയുടെ വീതി കൂട്ടുകയായിരുന്നു.
മിങ് വൻമതിലിന്റെ ഭാഗമായ 32-ാമത്തെ വലിയ മതിൽ യുയു കൗണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രവിശ്യാ തലത്തിൽ സംരക്ഷിക്കപ്പെടുന്ന ഈ മതിൽ ചരിത്രപരവും സാംസ്കാരികവുമായി പ്രധാനപ്പെട്ട ഒരു പ്രദേശം കൂടിയാണ്. വൻമതിലിന്റെ ഭിത്തിയിലായി വലിയ വിടവുകൾ രൂപം കൊണ്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദുരന്തസാധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഓഗസ്റ്റ് 24 ന് മുന്നറിയിപ്പ് നൽകിയിരുന്നു.
കുറേ വർഷങ്ങളായി മതിലിന്റെ ഭിത്തിയുടെ ചില ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രധാനമായും ഗ്രാമപ്രദേശ മേഖലകളിലാണ് നാശനഷ്ടങ്ങൾ കൂടുതലായി കാണപ്പെടുന്നത്. മിങ് വൻമതിലിന്റെ 30 ശതമാനത്തിലധികം പൂർണമായും അപ്രത്യക്ഷമായെന്നും എട്ട് ശതമാനം മാത്രമേ സംരക്ഷിക്കപ്പെടുന്നുള്ളുവെന്നുമാണ് ബീജിങ് ടൈംസ് പത്രത്തിന്റെ 2016 ലെ റിപ്പോർട്ടിൽ പറയുന്നത്.
1987 മുതൽ യുനെസ്കോയുടെ ലോക പൈതൃക പ്രദേശമാണ് ചൈനയുടെ വൻ മതിൽ. ബിസി 220 മുതൽ മിങ് രാജവംശത്തിന്റെ 1600 കളിൽ വരെ ലോകത്തിന്റെ ഏറ്റവും വലിയ സൈനിക ഘടനയായിരുന്ന വൻ മതിൽ തുടർച്ചയായി നിർമിക്കുകയും പുനർനിർമിക്കുകയും ചെയ്തിട്ടുണ്ട്. മിങ് വൻ മതിൽ എന്ന പേരിൽ ഇന്ന് കാണപ്പെടുന്ന മതിലിന്റെ ഭൂരിഭാഗവും മിങ് രാജവംശ കാലത്ത് നിർമിച്ചതാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...