Connect with us

Hi, what are you looking for?

Exclusive

മണിപ്പൂർ കലാപം : എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസെടുത്ത് സർക്കാർ

മണിപ്പൂർ കലാപത്തിൽ സർക്കാർ ഏകപക്ഷീയമായി ഇടപെട്ടു എന്നാരോപിച്ച എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസെടുത്ത് സംസ്ഥാന സർക്കാർ. കലാപം ആളികത്തിക്കാൻ എഡിറ്റേഴ്സ് ഗിൽഡ് ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് കുറ്റപ്പെടുത്തി.നാല് മാസമായി തുടരുന്ന കലാപത്തിൽ മണിപ്പുർ സർക്കാർ മെയ്തെയ് വിഭാഗത്തിനൊപ്പം നിന്നെന്ന് മാധ്യമ എഡിറ്റർമാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ സമിതി വിലയിരുത്തിയിരുന്നു. ഇംഫാലിലെ മാധ്യമങ്ങൾ കുക്കി വിരുദ്ധ വികാരം സൃഷ്ടിക്കും വിധം തെറ്റായാണ് വാർത്തകൾ പ്രസിദ്ധീകരിച്ചതെന്നും എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തിയിരുന്നു എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട് ആൾ മണിപ്പൂർ വർക്കിംഗ് ജേണലിസ്റ്റ്സ് യൂണിയനും എഡിറ്റേഴ്സ് ഗിൽഡ് മണിപ്പൂരും തള്ളിക്കളഞ്ഞു. ഇതിനു പിന്നാലെയാണ് കലാപം ആളികത്തിക്കാൻ എഡിറ്റേഴ്സ് ഗിൽഡ് ശ്രമിച്ചു എന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് ആരോപിച്ചത്.
ഇംഫാലിൽ അവശേഷിച്ച കുക്കി വിഭാഗക്കാരെ സംസ്ഥാനസർക്കാർ ഒഴിപ്പിച്ചിരുന്നു. കഴി‍ഞ്ഞ ദിവസം രാത്രിയാണ് 24 പേരെ അർദ്ധ സൈനിക വിഭാഗം ബലമായി ഒഴിപ്പിച്ചത്. പത്ത് കുടുംബങ്ങളിൽനിന്നുള്ള ഇവരെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിച്ചത് എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ തട്ടിക്കൊണ്ടുപോകലിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്ന് കുകി സംഘടനകൾ ആരോപിക്കുന്നു. വംശീയ ഉന്മൂലനം പൂർത്തിയാക്കുന്നതാണ് ഈ നടപടിയന്ന കോൺഗ്രസ് നേതാവ് പി ചിദംബരം കുറ്റപ്പെടുത്തി

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...