Connect with us

Hi, what are you looking for?

Exclusive

കമ്യൂണിസം വെറും ഫേക്ക് എന്ന് ആശാ ലോറൻസ് …പിണറായിക്കെതിരെ രൂക്ഷ വിമർശനം

കമ്യൂണിസം വെറും ഫേക്ക് ആണെന്ന് തുറന്ന് പറഞ്ഞ് മുതിർന്ന സഖാവ് എം എം ലോറൻസിന്റെ മകൾ ആശാ ലോറൻസ് . പിണറായി വിജയൻറെ ശാസ്ത്ര അവബോധം വളരുന്നില്ല എന്ന പിണറായി വിജയൻറെ മാസ്സ് തള്ളിനു മറുപടിയായിട്ടാണ് ആശയുടെ പോസ്റ്റ്. ശാസ്ത്ര അവബോധം വളരുന്നില്ല എന്നും ശാസ്ത്ര ബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നു എന്നുമായിരുന്നു പിണറായിയുടെ വാക്കുകൾ. എന്നാൽ ശാസ്ത്ര ബോധവും യുക്തിചിന്തയുമല്ല , കമ്യൂണിസവും സിപിഎമ്മുമാണ് നിലവിൽ വെല്ലുവിളി നേരിടിന്നതെന്നു ആശാ തന്റെ പോസ്റ്റിൽ പറഞ്ഞു.
യദാർത്ഥത്തിൽ കമ്യൂണിസം എന്നത് ഫേക്ക് ആണെന്നും ആശാ ആഞ്ഞടിച്ചു . ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞ ആശയുടെ പോസ്റ്റ് ഇങ്ങനെ…

COMMUNISM ആണ് വെല്ല് വിളി നേരിടുന്നത്.
CPIM ആണ് വെല്ല് വിളി നേരിടുന്നത്
വെല്ല് വിളി നേരിടാൻ തുടങ്ങിയത് USSR ൽ നിന്നാണോ
Rകറിയാ
CPIM വെല്ല് വിളി നേരിടുന്നു
സ്വന്തം നേതാക്കളിൽ നിന്ന്
സ്വന്തം സഖാക്കളിൽ നിന്ന്
മൊതലാളിമാരായ തൊഴിലാളി നേതാക്കളിൽ നിന്ന്
CPIM നേതാക്കൾ തമ്പ്രാക്കൾ ആയി മാറിയതാണ്
വലിയ വെല്ല് വിളി
CPIM തൊഴിലാളി നേതാക്കൾ
മൊതലാളിമാരായി മാറിയതാണ്
അതിലും വലിയ വെല്ല് വിളി
മരട് Flat പൊളിക്കാൻ തീരുമാനിച്ച സമയം
ശ്രീമതി ശ്രീമതി ടീച്ചർ
കണ്ണൂർ നിന്ന് പാഞ് വന്നു
” Flat പൊളിക്കാൻ സമ്മതിക്കില്ല
നിങ്ങളെ പോലുള്ളവരുടെ കൂടെ ഞങ്ങൾ ഉണ്ട്” എന്നായി ഉറക്കെ ഉള്ള പ്രഖ്യാപനം
“സമ്പന്നരുടെ കൂടെ ഉണ്ടെന്ന്”
പുറംപോക്കിൽ കിടക്കുന്ന കുടുംബങ്ങളെ ഓടിക്കുമ്പോൾ ഇവരെ ഒന്നും കാണില്ല
അയ്യേ ചീള് കേസ്
Flat ൽ സമ്പന്നർ ആയിരുന്നല്ലോ? അവരുടെ കൂടെ കമ്മ്യൂണിസ്റ്റ്ക്കാർ നിന്നില്ല എങ്കിൽ പിന്നെ ആര്?
പുറംപോക്കിൽ കിടക്കുന്നവരുടെ
കാര്യം അവർ നോക്കട്ടെ
വടക്ക് ഒരു കുട്ടിയെ ശിക്ഷിച്ചതിന്
PB അംഗം സുഭാഷിണി അലി വരെ എത്തി
ഇവിടെ കേരളത്തിൽ
ഓണക്കോടിക്ക് കൈ നീട്ടി നിൽക്കുന്ന പത്തനംതിട്ടയിലെ ളാഹ എന്ന സ്ഥലത്തെ കുട്ടികളെ അവർ കാണുന്നില്ല
അവിടെ പാഞ് ചെല്ലാൻ സമയമില്ല
എങ്ങിനെ ?
ചെന്നാൽ അഴുക്ക് പിടിച്ച വസ്ത്രങ്ങളോടെ
പാറി പറന്ന മുടിയോടെ
മണ്ണ് പിടിച്ച കൈകാലുകളോടെ നിൽക്കുന്ന കുട്ടികളുടെ കൂടെ ചിരിക്കുന്ന പടം ചാനല്ക്കാരും പത്രക്കാരും കൊടുക്കില്ലേ?
അരി ആഹാരം കഴിക്കുന്നവർക്ക്
മനസിലാകും
വടക്ക് കുട്ടിയെ കൊഞ്ചിച്ച കൈ കൊണ്ട്
ളാഹ യിലെ കുട്ടികളെ
കൊഞ്ചിച്ചാൽ കൈയിൽ അഴുക്ക് പറ്റും
പണ്ട് ഒരു സിനിമയിൽ
മുരളി അഭിനയിച്ച രാഷ്ട്രീയക്കാരനെ പോലെ
Detol ഇട്ട് കൈ കഴുകേണ്ടി വരും
ഈ വേർതിരിവില്ലേ
അതാണ് സാറെ
വെല്ല് വിളി
കമ്മ്യൂണിസം നേരിടുന്ന വെല്ല് വിളി
COMMUNISM
FAKE

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...