ബിസ്ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ആലപ്പുഴ – ധൻബാദ് എക്സ്പ്രസിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയിൽ ആണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചവ് പിടികൂടുന്നതെന്ന് വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
മാരിലൈറ്റിന്റെ ബിസ്ക്കറ്റിന്റെ പായ്ക്കറ്റിൽ അതേ രൂപത്തില്‍ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആറ് ബിസ്ക്കറ്റ് പായ്ക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നതെന്നും എക്സൈസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...