Connect with us

Hi, what are you looking for?

Exclusive

സൈബർ ആക്രമണങ്ങൾ ഗുണമായി, അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് വർധിച്ചു

സൈബർ ഇടങ്ങളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം അച്ചു ഉമ്മനാണ്. ചൂട് പിടിച്ച പുതുപ്പള്ളി ചർച്ചകൾക്കിടയിൽ അച്ചു ഉമ്മനിലേക്കാണ് ചർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്. സഹോദരൻ ചാണ്ടി ഉമ്മൻ ഇലക്ഷൻ രംഗത്തേക്ക് എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയ അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം പേജ് ചർച്ചയാക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൾ എന്ന പേരിലല്ല, അച്ചു ഉമ്മന്റെ ഫാഷനും സ്റ്റൈലിഷ് ലുക്കുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായത്.
ചിലർ ഇതിനെ എതിർത്തതോടെ കഴിഞ്ഞ ദിവസം അച്ചു തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ, തന്റെ കരിയർ ഫാഷൻ, ട്രാവൽ, ലൈഫ്‌സ്‌റ്റൈൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണെന്നും തന്റെ ജോലിയുടെ ഭാഗമായി നിരവധി ബ്രാൻഡുകളുമായി സഹകരിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അച്ചു പറഞ്ഞു.
വിവാദങ്ങളും സൈബർ ആക്രമണങ്ങളുടെയും ഒടുവിലത്തെ റിസൾട്ട് അച്ചുവിന്റെ ഗുണമായി മാറിയിരിക്കുകയാണ്. സോഷ്യലിടങ്ങളിലെ ചർച്ചകളിലൂടെ ഇപ്പോഴിതാ, 30,000 ലധികം ഫോളോവേഴ്‌സിന്റെ വർധനവാണ് അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം പേജിലുണ്ടായിരിക്കുന്നത്. നിലവിൽ അച്ചുവിന് 171K ഫോളോവേഴ്‌സ് ആണുള്ളത്. സൈബർ അക്രമണങ്ങൾക്ക് ഒരുപക്ഷേ, അച്ചു ഉമ്മൻ മനസുകൊണ്ട് നന്ദി പറയുന്നുണ്ടാകും.
കാരണം, ഒരു കണ്ടന്റ് ക്രിയേറ്റർ എന്നനിലയിൽ അച്ചുവിന് വലിയൊരു കുതിപ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ, രാഷ്ട്രീയ പ്രവേശനം വിദൂരസ്വപ്നങ്ങളിൽ പോലുമില്ലാത്ത അച്ചു ഉമ്മൻ ചർച്ചാവിഷയമായി എന്നത് പ്രതിപക്ഷത്തെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നടന്ന അച്ചു ഉമ്മൻ ഇൻസ്റ്റാഗ്രാം പേജ് വിഷയം ഇപ്പോൾ അവരുടെ കരിയറിനെ തന്നെ വളരെയധികം വളരാൻ സഹായിച്ചിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...