Connect with us

Hi, what are you looking for?

Exclusive

സുജിതയെ കൊലപ്പെടുത്തിയാൽ ഒരു കോടി കിട്ടുമെന്ന് പറഞ്ഞെന്ന് കൂട്ടുപ്രതി മുഹമ്മദ് ഷിഹാൻ

പ്രതിയായ വിഷ്ണുവിന്റെ വാക്ക് കേട്ട് സുജിതയെ കൊലപ്പെടുത്തിയത് പാഴ്വേലയെന്ന് മുഹമ്മദ് ഷിഹാന്‍ പൊലീസിനോട് പറഞ്ഞു. ഒരു കോടി രൂപ ലഭിക്കുമെന്ന് പറഞ്ഞ് ഫലിപ്പിച്ചാണ് വിഷ്ണു കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ കൊലപാതകത്തിന് ശേഷം പണം കിട്ടിയതുമില്ല, കേസില്‍ കുടുങ്ങുകയും ചെയ്‌തെന്നും മുഹമ്മദ് ഷിഹാന്‍ പറഞ്ഞു.
ഈമാസം 11 മുതല്‍ കാണാതായ സുജിതയുടെ മൃതദേഹം വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. പഞ്ചായത്തിന്റെ പരിസരത്ത് വെച്ച് സുജിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംശയം തോന്നിയതോടെയാണ് സുഹൃത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. മെറ്റലും മറ്റും കൂട്ടിയിട്ടിരുന്നിടത്ത് മണ്ണ് ഇളകികിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാരുടെ അടക്കം സഹായത്തോടെ മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയത്.
സുജിതയുടെ ശരീരത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം അന്ന് തന്നെ വില്‍പ്പന നടത്തിയിരുന്നു. ഈ തുക പ്രതികള്‍ വീതിച്ചെടുത്തെന്നാണ് പൊലീസിന്റെ നിഗമനം. അപഹരിച്ച സ്വര്‍ണം വിഷ്ണുവാണ് വിറ്റത്. ഈ സാഹചര്യത്തില്‍ വിഷ്ണുവിനെ സ്വര്‍ണക്കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പ്രതികളെ ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ജയിലിലേക്ക് മാറ്റി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...