Connect with us

Hi, what are you looking for?

Exclusive

ഇന്ത്യാ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ പങ്കെടുക്കും : സ്റ്റാലിൻ

ഇന്ത്യാ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സെപ്തംബര്‍ 31 നും ഒക്ടോബര്‍ ഒന്നിനുമായി മുംബൈയിലാണ് അടുത്ത യോഗം ചേരുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് സ്റ്റാലിന്‍ ഇന്ത്യാ മുന്നണിയുടെ അടുത്ത യോഗത്തിനെത്തുന്നത്.
ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാര്‍ട്ടികളുമായുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം പോലും നടപ്പാക്കാതെ രാജ്യത്തെ വിഭജിക്കുക മാത്രമാണ് മോദി ചെയ്തത്. അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ മോദിക്ക് എന്ത് യോഗ്യതയാണുള്ളത്. സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏഴ് അഴിമതികള്‍ കണ്ടെത്തി. അതിനെക്കുറിച്ച് സംസാരിക്കാന്‍ മോദി എന്തുകൊണ്ട് തയ്യാറാകുന്നില്ലായെന്നും സ്റ്റാലിന്‍ ചോദിച്ചു. അടുത്ത ഇന്ത്യാമുന്നണി യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...