ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്താൻ അനുകൂല ചുവരെഴുത്ത്. ശിവാജി പാർക്ക്, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ് സൂരജ്മാൽ സ്റ്റേഡിയം ഉൾപ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ. ‘നരേന്ദ്ര മോദി ഇന്ത്യയിൽ സിഖ് വംശഹത്യ നടത്തി’ എന്നതടക്കമുള്ള പ്രകോപനപരമായ വാചകങ്ങളാണ് ചുവരെഴുത്തുകളിലുള്ളത്. ജി20 ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിരിക്കുമ്പോഴാണ് ഖലിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന ഖലിസ്താൻ സംഘടനയാണ് ചുവരെഴുത്തിന് പിന്നിൽ. ഡൽഹി പൊലീസ് ഇടപെട്ട് ചുവരെഴുത്തുകൾ നീക്കം ചെയ്തു. സംഭവത്തിൽ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവികൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ. സിഐഎസ്എഫിന്റെ സഹായവും ഡൽഹി പൊലീസ് തേടിയിട്ടുണ്ട്
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...