Connect with us

Hi, what are you looking for?

Exclusive

എക്സ് അക്കൗണ്ടിൽ ആദ്യ പോസ്റ്റുമായി ട്രംപ്

സസ്പെൻഡ് ചെയ്ത എക്സ് അക്കൗണ്ട് തിരിച്ചുകിട്ടിയതിന് ശേഷം ആദ്യ പോസ്റ്റുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോർജിയ തിരഞ്ഞെടുപ്പ് അട്ടിമറി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സമയത്ത് എടുത്ത ചിത്രമാണ് പോസ്റ്റ് ചെയ്തത്. തന്റെ ധനസമാഹരണ വെബ്സൈറ്റിന്റെ ലിങ്കും പോസ്റ്റിൽ പങ്കു വെച്ചിട്ടുണ്ട്.
ഒരു കുറ്റവും ചെയ്യാതിരുന്ന തന്നെ കൗണ്ടിയിലെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് വെബ്സൈറ്റിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ‘നടന്നത് നീതിയുടെ പരിഹാസവും തിരഞ്ഞെടുപ്പ് ഇടപെടലുമാണ്. എന്താണ് സംഭവിക്കുന്നതെന്ന് അമേരിക്കൻ ജനതയ്ക്ക് അറിയാമെന്നും. ഞങ്ങളുടെ മുഴുവൻ പ്രസ്ഥാനത്തിനും വേണ്ടി ഒരു ലളിതമായ സന്ദേശവുമായി ഞാൻ സിംഹക്കൂട്ടിലേക്ക് നടന്നു അമേരിക്കയെ രക്ഷിക്കാനുള്ള ഞങ്ങളുടെ ദൗത്യം ഞാൻ ഒരിക്കലും കീഴടങ്ങില്ല’. ട്രംപ് പറഞ്ഞു
ജോർജിയ ജയിലിൽ കീഴടങ്ങിയ ട്രംപിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. 2020 പൊതുതിരഞ്ഞെടുപ്പിൽ നിയമവിരുദ്ധ പ്രവർത്തനവും കൃത്രിമത്വവും കാണിച്ചതിനെതിരെയാണ് അറസ്റ്റ്. ജോ ബൈഡനെ തോൽപ്പിക്കാൻ നടത്തിയ ശ്രമത്തിന് രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...