Connect with us

Hi, what are you looking for?

Exclusive

മാസപ്പടി വിവാദം , പിണറായി മുഖ്യമന്ത്രി പദം ഒഴിയും ….അന്വേഷണം കഴിയും വരെ പകരക്കാരൻ മുഖ്യനാവും …

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കുരുക്ക് മുറുകുന്നു. ആരോപണങ്ങളെ മൗനം കൊണ്ട് കുഴിച്ചു മൂടാൻ ശ്രമിക്കുന്ന മുഖ്യന് ഇക്കുറി തന്റെ അടവുകൾ ചീറ്റുന്ന മട്ടാണ്. മാസപ്പടി വിവാദം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ തീരുമാനം . ഇപ്പോഴിതാ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ് . കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തേണ്ടത് എന്നും അന്വേഷണം പൂർത്തിയാകും വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറി നിൽക്കണമെന്നും സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു.

ഭരണഘടന പദവിയിൽ ഇരിക്കുന്ന ഒരാൾ പുലർത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതിൽ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചു. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റകരമായി മാത്രമേ കാണാൻ സാധിക്കൂവെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപണമെന്നാണ് സംസ്‌ക്കാരിക നായകർ പറയുന്നത്.

പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെ …..

ഇൻകംടാക്‌സ് ഇന്ററിങ് സെറ്റിൽമെന്റ് ബോർഡിന്റെ സി എം ആർ എല്ലിനെതിരായ വിധിയിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും അദ്ദേഹത്തിന്റെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ തൈക്കണ്ടിയിലിനെക്കുറിച്ചും നടത്തിയ പരാമർശവും കണ്ടെത്തലും ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപം ഉണ്ടായിട്ടില്ല. വെറും ആരോപണമല്ല, ഇൻകം ടാക്‌സ് റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിൽ തെളിഞ്ഞ കാര്യങ്ങളാണ് ബോർഡിന്റെ വിധിയിൽ കാണുന്നത്.

ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരാൾ പുലർത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതിൽ മുഖ്യമന്ത്രിക്കു വീഴ്‌ച്ചയുണ്ടായി എന്നു വ്യക്തം. അതു ബോധപൂർവ്വമായ കുറ്റകൃത്യമായിരുന്നു എന്നു കരുതാൻ കേരളീയ ജനാധിപത്യ ബോധത്തിനു കനത്ത ഞെട്ടലോടെ മാത്രമേ സാധിക്കൂ. അതിനാൽ, ഉചിതമായ അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കണം. ഉന്നത നീതിപീഠത്തിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. അതു നിർവ്വഹിക്കുംവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ ഒഴിഞ്ഞു നിൽക്കണം. ജനാധിപത്യ ധാർമ്മികതയും നീതിബോധവും അത് ആവശ്യപ്പെടുന്നുണ്ട്.

വിഷയം മാധ്യമങ്ങളിൽ ചർച്ചയായതിനു ശേഷം ഒരുതരത്തിലുള്ള വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ ദീർഘമായ മൗനം കുറ്റകരമായേ കാണാൻപറ്റൂ. പൗരസമൂഹത്തോടു മുഖ്യമന്ത്രിക്കും സർക്കാറിനുമുള്ള ബാദ്ധ്യത നിറവേറ്റപ്പെടുന്നില്ല. ഇന്ററിങ് ബോർഡിന്റെ റിപ്പോർട്ടിൽ ചില പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ പേരുകളും പരാമർശിക്കുന്നുണ്ട്. അവർ കോഴ കൈപ്പറ്റിയതു സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാറിനു ബാദ്ധ്യതയുണ്ട്. താൻ വീണുകിടക്കുന്ന,അഴിമതിയുടെ കയത്തിൽതന്നെ പ്രതിപക്ഷവും വീണു കാണുന്നതിന്റെ ആനന്ദത്തിലാവണം മുഖ്യമന്ത്രി. അതിനാൽ വലിയ എതിർപ്പുകൂടാതെ പ്രശ്‌നം മറവിയിൽ ലയിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടാവണം. എന്നാൽ നീതിബോധമുള്ള ഒരാൾക്കും അതിനു കൂട്ടുനിൽക്കാൻ കഴിയില്ല. ആവശ്യമായ അന്വേഷണം കൂടിയേ കഴിയൂ. അതുണ്ടാവണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

യു കെ കുമാരൻ,ബി രാജീവൻ,എം എൻ കാരശ്ശേരി,കൽപ്പറ്റ നാരായണൻ ,അപ്പുക്കുട്ടൻ വള്ളിക്കുന്ന്,സാവിത്രി രാജീവൻ,കെ സി ഉമേഷ്ബാബു ,വി എസ് അനിൽകുമാർ,സി ആർ നീലകണ്ഠൻ,ഉമർ തറമേൽ,സിദ്ധാർത്ഥൻ പരുത്തിക്കാട്,ആർടിസ്റ്റ് ചന്ദ്രശേഖരൻ ,ആസാദ്,കെ കെ സുരേന്ദ്രൻ,പി ഇ ഉഷ,ഡി പ്രദീപ്കുമാർ,കെ എസ് ഹരിഹരൻ,ശാലിനി വി എസ്,എൻ പി ചെക്കുട്ടി,വി കെ സുരേഷ്,എം സുരേഷ്ബാബു,ജ്യോതി നാരായണൻ,ജലജ മാധവൻ,എൻ വി ബാലകൃഷ്ണൻ,ദീപക് നാരായണൻ,രവി പാലൂർ,വേണുഗോപാലൻ കുനിയിൽ,ജോസഫ് സി മാത്യു എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.

അതേസമയം മാത്യു കുഴൽനാടന്റെ ആക്രമണത്തിൽ അടിപതറിയ സിപിഎം തിരിച്ചടിക്കാനുള്ള വഴി തേടുകയാണ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ സിപിഎം സംരക്ഷിക്കും. വീണാ വിജയനുമായി ബന്ധപ്പെട്ട മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ അവാസ്തവമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ പ്രതികരിച്ചു. സിപിഎം തീരുമാന പ്രകാരമാണ് ഇത്. വീണാ വിജയന്റെ കമ്പനി ഐജിഎസ്ടി കൊടുത്തിട്ടില്ലെന്നാണ് കുഴൽനാടന്റെ പ്രധാന ആരോപണം. ഐജിഎസ്ടി ഓരോ മാസവും കൊടുത്തതിന്റെ രേഖകൾ പുറത്തുവിട്ടാൽ എംഎൽഎ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു.

ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ എംഎൽഎ ഖേദപ്രകടനം നടത്താൻ തയാറാകണം. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് വീണയ്‌ക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഐജിഎസ്ടി കൊടുത്തിട്ടില്ലെന്ന് എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് എംഎൽഎ പറഞ്ഞത്. മതിയായ നികുതി നൽകിയില്ലെന്ന് പറഞ്ഞ് ഇൻകം ടാക്‌സ് അടക്കമുള്ള ഏതെങ്കിലും ഡിപ്പാർട്ട്‌മെന്റ് അവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് സേവനം നടത്തുന്ന സ്ഥാപനമാണ് വീണയുടേത്. കുഴൽനാടന്റെ വാദങ്ങളൊന്നും കോടതിയിൽ നിലനിൽക്കില്ലെന്നും ബാലൻ പ്രതികരിച്ചു.

ആരോപണത്തെ പ്രതിരോധിക്കാതെ കടന്നാക്രമണത്തിനാണ് സിപിഎം തീരുമാനം. ഇതാണ് ബാലന്റെ വാക്കുകളിലുമുള്ളത്. വീണയെ പാർട്ടി സംരക്ഷിക്കും. നിരപരാധി എന്നറിയാവുന്നതുകൊണ്ടാണ് പാർട്ടി അവർക്കൊപ്പം നിൽക്കുന്നത്. എന്നും നീതിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും എ.കെ.ബാലൻ കൂട്ടിച്ചേർത്തു. വിവാദത്തിൽ സിപിഎം സെക്രട്ടറി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ലെന്നാണ് മന്ത്രി റിയാസിന്റെ പക്ഷം. മിണ്ടിയാലും മിണ്ടിയില്ലെങ്കിലും വാർത്തയല്ല. നാമനിർദ്ദേശ പത്രിക വിവാദത്തിൽ ഒന്നും മറച്ചു വയ്ക്കാനില്ല. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനുമില്ല-ഇതായിരുന്നു റിയാസിന്റെ പക്ഷം. ബാലന്റെ പ്രതികരണത്തിന് ശേഷമായിരുന്നു റിയാസ് വിശദീകരണം നൽകിയത്.

മാത്യു കുഴൽനാടന്റെ പുതിയ ആരോപണത്തിൽ പരോക്ഷ പ്രതികരണവും മന്ത്രി മുഹമ്മദ് റിയാസ് നൽകി. കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുന്നു. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളും. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നതുകൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത്. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി ഇല്ല-മന്ത്രി പറഞ്ഞു

നിയമ വ്യവസ്ഥ അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ. ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. നാമനിർദ്ദേശ പത്രികയിൽ നൽകിയ വിവരങ്ങൾ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. സുതാര്യമാണ് ഇവയെല്ലാം. തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് പിന്നിൽ. ഇവർ മരുന്ന് കഴിക്കുന്നതാണ് നല്ലത്. ആരോപങ്ങളിൽ മിണ്ടിയാലും മിണ്ടിയില്ലേലും വാർത്തയാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

You May Also Like

Exclusive

മക്കളുണ്ടാക്കാതെ ജീവിച്ചാലോ സഖാവെ എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ വീണ്ടും സി പി എമ്മിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ഇക്കുറി വിഷയം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ആരോപണം...

Kerala

സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിനെത്തിക്കാൻ ധന വകുപ്പ് . നവകേരള ജനസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻ പ് പെൻഷൻ വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. കടുത്ത...

Exclusive

മരടിൽ പൊളിച്ചു മാറ്റപ്പെട്ട എച്ച്ടുഓ (H2O) ഫ്ലാറ്റിന്റെ നിർമ്മാണ കമ്പനി ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് മരടിലെ എച്ച്ടുഓ (H2O) ഫ്ലാറ്റ്...

Sticky Post

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പുറത്ത് വിട്ട രേഖ ചിത്രത്തിൽ ഉള്ളത് കരിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്ന ഷാജഹാൻ എന്ന ജിം ഷാജഹാൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി വിവരം....