Connect with us

Hi, what are you looking for?

Exclusive

യൂറോപ്പിൽ കുടിയേറ്റക്കാരുമായി ബോട്ട് അപകടത്തിൽപ്പെട്ട് 60 പേർ മരിച്ചു

കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തിൽപ്പെട്ട് അറുപതിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
സെനഗലില്‍ നിന്ന് യൂറോപ്പിലേയ്ക്ക് പോയ ബോട്ട് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്ത് വച്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ദുരന്തവാര്‍ത്ത പുറത്തറിഞ്ഞത്. ബോട്ടില്‍ നിന്നും കുട്ടികളുള്‍പ്പെടെ 38 പേരെ രക്ഷപ്പെടുത്തി. കേപ് വെര്‍ഡെ ദ്വീപിന്റെ ഭാഗമായ സാലില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ (200 മൈല്‍) അകലെ ഒരു സ്പാനിഷ് മത്സ്യബന്ധന ബോട്ടാണ് ഇവരെ കണ്ടെത്തിയത്.
ജൂലൈ 10ന് സെനഗല്‍ മത്സ്യബന്ധന ഗ്രാമമായ ഫാസ് ബോയിയില്‍ നിന്ന് 101 പേരുമായാണ് ബോട്ട് പുറപ്പെട്ടത്. യൂറോപ്പിലേയ്ക്ക് യാത്ര തിരിച്ച ഇവരുടെ ബോട്ട് മുങ്ങിയെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കടലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ 38 പേരില്‍ 12 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളുണ്ടായിരുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) വക്താവ് പറഞ്ഞു.
ബോട്ടില്‍ നിന്ന് രക്ഷപ്പെട്ടുത്തിആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴ് പേരുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാലിലെ ആരോഗ്യ ഉദ്യോഗസ്ഥന്‍ ജോസ് മൊറേറ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക പേരും സെനഗലില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സെനഗല്‍ കൂടാതെ സിയറ ലിയോണ്‍, ഗിനിയ-ബിസാവു എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ബോട്ടില്‍ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തിന് സമീപത്തുള്ള അറ്റ്‌ലാന്റിക് ദ്വീപസമൂഹമാണ് കേപ് വെര്‍ഡെ. യൂറോപ്യന്‍ യൂണിയനിന്റെ ഭാഗമായ സ്പാനിഷ് കാനറി ദ്വീകലളിലേക്കുള്ള സമുദ്രത്തിലൂടെയുള്ള കുടിയേറ്റ പാതയിലാണ് കേപ് വെര്‍ഡെ സ്ഥിതി ചെയ്യുന്നത്. പ്രതിവര്‍ഷം ആയിരകണക്കിന് ആഫ്രിക്കന്‍ പൗരന്മാരാണ് മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് ഈ ദുര്‍ഘടമായ പാതയിലൂടെ യാത്ര ചെയ്യുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...