Connect with us

Hi, what are you looking for?

Exclusive

ജോർജിയ തിരഞ്ഞെടുപ്പ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു ; ട്രംപിനെതിരെ വീണ്ടും കേസ്

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും കേസ്. 2020ൽ ജോർജിയയിൽ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പുതിയ കേസ്. ഫുൾട്ടൺ കൗണ്ടി ഗ്രാൻഡ് ജൂറിയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവിനും മറ്റ് 18 പേർക്കുമെതിരെ ക്രിമിനൽ കേസെടുത്തത്. റാക്കറ്റിങ് ഉൾപ്പെടെ 41 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ വർഷം മാത്രം ക്രിമിനൽ കേസിൽ ട്രംപിനെതിരെ ചുമത്തുന്ന നാലാമത്തെ കുറ്റപത്രമാണിത്.
ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസ് 2021 ഫെബ്രുവരിയിലാണ് ട്രംപിനും കൂട്ടാളികൾക്കുമെതിരെ തിരഞ്ഞെടുപ്പ് ഇടപെടൽ ആരോപിച്ച് അന്വേഷണം ആരംഭിച്ചത്. കുറ്റാരോപിതരായവരുടെ പട്ടികയിൽ ട്രംപിന്റെ മുൻ അഭിഭാഷകൻ റൂഡി ഗ്യുലിയാനി, വൈറ്റ് ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്, വൈറ്റ് ഹൗസ് മുൻ അഭിഭാഷകൻ ജോൺ ഈസ്റ്റ്മാൻ, മുൻ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥൻ ജെഫ്രി ക്ലാർക്ക് എന്നിവരും ഉൾപ്പെടുന്നു. ക്രമക്കേടിലൂടെ ട്രംപിന് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാനുള്ള ഗൂഢാലോചനയിൽ ഇവർ പങ്കാളികളായതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് കുറ്റപത്രം സമർപ്പിച്ചത്.
ആരോപണവിധേയരായ സഹ-ഗൂഢാലോചനക്കാർ “ബോധപൂർവം ട്രംപിന് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം നിയമവിരുദ്ധമായി മാറ്റാനുള്ള ഗൂഢാലോചനയിൽ ചേർന്നു” എന്ന് കുറ്റപത്രത്തിൽ പറയുന്നു.
ജോർജിയയുടെ റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെക്രട്ടറിയെ അധികാരത്തിൽ നിലനിർത്താൻ ആവശ്യമായ വോട്ടുകൾ കണ്ടെത്തുന്നതിന് നിരവധി അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. വ്യാജ വോട്ടുകൾ നടന്നുവെന്ന പേരിൽ ഉദ്യോഗസ്ഥരെ ശല്യപ്പെടുത്തുക, വോട്ടിങ് മെഷീനുകളിൽ കൃത്രിമം കാണിക്കുന്നതിനും ഡേറ്റ മോഷ്ടിക്കുന്നതിനും പദ്ധതിയിടുക എന്നീ കുറ്റങ്ങൾ ചെയ്തതായാണ് ആരോപണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...