Connect with us

Hi, what are you looking for?

Exclusive

തദ്ദേശീയമായി നിർമ്മിക്കുന്ന സൈനിക ഡ്രോണുകളിൽ ചൈനീസ് ഉപകരണം വേണ്ടന്ന് ഇന്ത്യ

തദ്ദേശീയമായി നിർമിക്കുന്ന സൈനിക ഡ്രോണുകളിൽ ചൈനയിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഇന്ത്യ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. സൈനിക രഹസ്യങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, രേഖകൾ എന്നിവ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് വാർത്ത പുറത്തുവിട്ടത്.
ഫെബ്രുവരിയിലും മാർച്ചിലും നടത്തിയ ഡ്രോണുകളുടെ ടെണ്ടർ നടപടികളിൽ, “ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉപകരണങ്ങളോ ഉപഘടകങ്ങളോ സുരക്ഷാ കാരണങ്ങളാൽ സ്വീകാര്യമല്ല” – എന്ന് സൈനിക മേധാവികൾ കരാറുകാർക്ക് നിർദേശം കൊടുത്തിരുന്നു. അത്തരം ഉപസംവിധാനങ്ങൾക്ക് നിർണായകമായ സൈനിക വിവരങ്ങൾ അപഹരിക്കാൻ മറ്റ് രാജ്യങ്ങളെ പ്രാപ്തമാക്കുമെന്നും വ്യക്തമാക്കി. ‘കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ’ എന്ന പ്രയോഗം ചൈനയെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദപ്രയോഗമാണെന്ന് റോയിട്ടേഴ്സ് എടുത്തുപറയുന്നു.
ഡ്രോണുകൾ, ലോങ് എൻഡ്യൂറൻസ് സിസ്റ്റങ്ങൾ എന്നിവയെ കൂടുതലായി ആശ്രയിച്ചുകൊണ്ടുള്ള സൈനിക നവീകരണ പ്രവർത്തനങ്ങൾ ഇന്ത്യ നടത്തിവരികയാണ്. അതിന്റെ ഭാഗമായുള്ള കരാറുകളുടെ ഭൂരിഭാഗവും പ്രതിരോധ മേഖലയിലെ തദ്ദേശീയ സ്ഥാപനങ്ങൾക്കാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് ഡ്രോണുകളുടെ ആശയവിനിമയ പ്രവർത്തനങ്ങൾ, ക്യാമറകൾ, റേഡിയോ ട്രാൻസ്മിഷൻ, ഓപ്പറേറ്റിങ് സോഫ്‌റ്റ്‌വെയർ എന്നിവയിലെ ചൈനീസ് നിർമ്മിത ഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ഉണ്ടാകുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...