Connect with us

Hi, what are you looking for?

Cinema

സ്വയം ഒന്നും ചെയ്യില്ല, ഒന്നും ചെയ്യാൻ അനുവദിക്കുകയുമില്ല’; പ്രതിപക്ഷത്തെ വിമർശിച്ച് മോദി


പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കില്ലെന്നും വിമർശനം. പാർലമെന്റിന്റെ പുതിയ കെട്ടിടത്തെ ഈ വിഭാഗം എതിർത്തു. 70 വർഷമായി രാജ്യത്തിന്റെ രക്തസാക്ഷികൾക്ക് യുദ്ധസ്മാരകം പോലും ഇക്കൂട്ടർ നിർമ്മിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി.

നിർഭാഗ്യവശാൽ പ്രതിപക്ഷത്തിന്റെ ഒരു വിഭാഗം പഴയ രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. രാജ്യത്തെ മുഴുവൻ വികസനമാണ് ബിജെപി സർക്കാരിന്റെ മുൻഗണന. എല്ലായിടത്തും ഒരേ ഒരു പ്രതിധ്വനി മാത്രം… ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യം മുഴുവൻ അഴിമതിയും രാജവംശവും പ്രീണനവും ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുകയാണ്. പുതിയ ഊർജം, പ്രചോദനം, നിശ്ചയദാർഢ്യം എന്നിവ ഉൾക്കൊണ്ട് രാജ്യം മുന്നേറുകയാണെന്ന് മോദി പറഞ്ഞു.

‘ഇന്ന് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ത്യയിലാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് വർധിച്ചു. ഇന്ത്യയോടുള്ള ലോകത്തിന്റെ മനോഭാവം മാറിയതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിലെ ജനങ്ങൾ പൂർണ്ണ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ രൂപീകരിച്ചു എന്നതാണ്. രണ്ടാമതായി, പൂർണ്ണ ഭൂരിപക്ഷമുള്ള സർക്കാർ വ്യക്തതയോടെ വലിയ തീരുമാനങ്ങൾ എടുക്കുകയും വെല്ലുവിളികൾക്ക് ശാശ്വത പരിഹാരത്തിനായി പ്രവർത്തിക്കുകയും ചെയ്തു’ – മോദി പറഞ്ഞു.

രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമാണ് പുനർവികസന പ്രക്രിയ. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് മോദി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...