Connect with us

Hi, what are you looking for?

Exclusive

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബംഗ്ലാവിനെ കറുപ്പണിയിച്ചവർ പിടിയിൽ

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ ബം​ഗ്ലാവിനെ കറുപ്പണിയിച്ച് പ്രതിഷേധക്കാർ. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ കടലിലെ എണ്ണ, വാതക വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവർത്തകരാണ് പ്രധാനമന്ത്രിയുടെ സ്വകാര്യ മാളികയ്ക്ക് മുകളിൽ കറുത്ത തുണി പുതച്ചത്. ഗ്രീൻപീസ് എന്ന പരിസ്ഥിതി സംഘടനയിലെ അം​ഗങ്ങളാണ് അറസ്റ്റിലായത്. നോർത്ത് യോർക്ക്ഷെയറിലെ തന്റെ മണ്ഡലമായ റിച്ച്മണ്ടിനടുത്തുള്ള ബം​ഗ്ലാവിലായിരുന്നു പ്രതിഷേധം.
ഗോവണികളും കയറുകളും ഉപയോഗിച്ച് വീടിന്റെ മേൽക്കൂരയിൽ കയറിയ സംഘം 200 ചതുരശ്ര മീറ്റർ വലിപ്പമുള്ള കറുത്ത തുണി വീടിന് മുന്നിൽ തൂക്കുകയായിരുന്നു. റിഷി സുനക് എണ്ണ ലാഭമോ നമ്മുടെ ഭാവിയോ- എന്നെഴുതിയ പോസ്റ്ററും വീടിന് മുന്നിൽ സ്ഥാപിച്ചു. പ്രതിഷേധ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്. ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണെന്ന് നോർത്ത് യോർക്ക്ഷയർ പൊലീസ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. പൊതുശല്യം ഉണ്ടാക്കിയെന്ന കേസിലാണ് അഞ്ചാമനെ അറസ്റ്റ് ചെയ്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...