Connect with us

Hi, what are you looking for?

Exclusive

ചൈനീസ് ചാരന്മാരായി പ്രവർത്തിച്ച അമേരിക്കൻ നാവികർ അറസ്റ്റിൽ

ചൈനീസ് ചാരന്മാരായി പ്രവർത്തിച്ച അമേരിക്കൻ നാവികർ അറസ്റ്റിൽ. ജിന്‍ചാവോ പാട്രിക് വെയ്, വെന്‍ഹെങ് ഷാവോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ചൈനയ്ക്ക് തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ഉൾപ്പെടെ കൈമാറി എന്നാണ് ആരോപണം. സാൻഡീയാഗോയിലെ യുഎസ്എസ് എസ്സെക്സ് എന്ന കപ്പലില്‍ ജോലി ചെയ്തിരുന്ന രണ്ടാം ക്ലാസിലെ പെറ്റി ഓഫീസറായ ജിന്‍ചാവോ പാട്രിക് വെയ്‌ക്കെതിരെ ചാരവൃത്തി ആരോപിച്ചും കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കിലെ പെറ്റി ഓഫീസറായ വെന്‍ഹെങ് ഷാവോയ്‌ക്കെതിരെ ഗൂഢാലോചനയ്‌ക്കും കൈക്കൂലി വാങ്ങിയതിനുമാണ് കേസെടുത്തത്.
ഇരുവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇൻഡോ-പസഫിക് മേഖലയിലെ യുഎസ് സൈനികാഭ്യാസങ്ങൾക്കുള്ള ചൈനീസ് ഹാൻഡ്‌ലർ പദ്ധതികൾ, ജപ്പാനിലെ ഒകിനാവയിലെ യുഎസ് സൈനിക താവളത്തിൽ റഡാർ സംവിധാനത്തിനുള്ള ഇലക്ട്രിക്കൽ ഡയഗ്രമുകളും ബ്ലൂപ്രിന്റുകളും, വെഞ്ചുറ കൗണ്ടിയിലെയും സാൻ ക്ലെമെന്റെയിലെയും യുഎസ് നാവിക സൗകര്യങ്ങളുടെ സുരക്ഷാ വിശദാംശങ്ങളടക്കം ഷാവോ ചൈനയ്ക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറയുന്നു.
”വളരെ രഹസ്യമായ സൈനിക വിവരങ്ങളാണ് രണ്ട് പേരും ചൈനയ്ക്ക് കൈമാറിയിരിക്കുന്നത്. യുദ്ധകാല അഭ്യാസങ്ങള്‍, നാവിക പ്രവര്‍ത്തനങ്ങള്‍, നിര്‍ണായക സാങ്കേതിക വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് വിവരങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്”- ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് നാവിക സേനാംഗങ്ങള്‍ക്കെതിരെയും സമാനമായി കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ വ്യത്യസ്തമായ കേസുകളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണെന്നും ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...