Connect with us

Hi, what are you looking for?

Exclusive

അച്ഛന്റെ സ്വത്ത് മുഴുവൻ തട്ടിയെടുത്തു.. ഗണേഷ്കുമാറിനെതിരെ വാളെടുത്ത് സഹോദരി..

കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയും സഹോദരി ഉഷാ മോഹന്‍ദാസും തമ്മിലുള്ള പോർവിളികൾ കേരളക്കര ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. രണ്ടാം പിണറായി സർക്കാരിലെ കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിക്കസേര തട്ടിത്തെറിപ്പിച്ചത് പോലും സഹോദരി ഉഷാ മോഹന്‍ദാസിന്റെ ഇടപെടലാണെന്ന് നമുക്കറിയാം. ഇപ്പോഴിതാ വീണ്ടും ഉഷാ മോഹൻദാസ് ഗണേഷ്കുമാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഉഷാ മോഹൻദാസ് എന്‍എസ്എസിനെ നശിപ്പിക്കുന്നു എന്ന ഗണേഷ് കുമാറിന്റെ ആരോപണത്തിന്നെതിരെയാണ് ഇന്നു എഫ്ബി പോസ്റ്റുമായി ഉഷ രംഗത്ത് വന്നത്. ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഒപ്പം മകളെന്ന നിലയില്‍ താനാണ് ഒപ്പമുണ്ടായിരുന്നത്. അച്ഛന് മാനസിക പിന്തുണ ആവശ്യമായ ഘട്ടത്തില്‍ ഗണേഷ് കുമാര്‍ അച്ഛനെ വിവാദത്തിലേക്ക് തള്ളിവിടുകയായിരുന്നു. ആ ഘട്ടത്തില്‍ താനാണ് ഒപ്പമുണ്ടായിരുന്നത്. എന്‍എസ്എസിനെതിരെയല്ല താന്‍ രംഗത്ത് വന്നത് ഇളമ്പൽ സർവീസ് സഹകരണ ബാങ്കിനും അതിന്റെ പ്രസിഡന്റ് തങ്കപ്പൻ പിള്ളക്കും എതിരെയാണ്.
അച്ഛന്റെ സമ്പാദ്യം മുഴുവൻ ഈ ബാങ്കിലായിരുന്നു. എന്നാല്‍ ബാലകൃഷ്ണ പിള്ള സാറിനു ഇവിടെ 600 രൂപ മാത്രമാണുള്ളത് എന്നാണ് തങ്കപ്പൻ പിള്ള പരസ്യമായി പ്രസ്താവിച്ചത്. അച്ഛന്റെ മരണ ശേഷം അച്ഛന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു രൂപ പോലും മൂത്ത മകളായ എനിക്ക് ലഭിച്ചില്ല. ഞങ്ങൾക്ക് അവകാശപ്പെട്ട അച്ഛന്റെ സമ്പാദ്യം എവിടെപ്പോയി എന്ന കാര്യവുമായി ബന്ധപ്പെട്ടാണ് ഞാന്‍ രംഗത്ത് വന്നത് എന്നാണ് ഉഷാ മോഹന്‍ദാസ് എഫ്ബി കുറിപ്പില്‍ പറയുന്നത്.
ബാലകൃഷ്ണപിള്ളയുടെ സ്വത്ത് ഭാഗംവെച്ചപ്പോള്‍ മകളെന്ന നിലയില്‍ തനിക്ക് നല്‍കാതെ ഗണേഷ് അത് തട്ടിയെടുക്കുകയായിരുന്നു എന്ന പരാതിയുമായാണ് ഉഷ ആദ്യം രംഗത്ത് വന്നത്. സ്വത്ത് തര്‍ക്കം നടക്കുന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണവേളയില്‍ ആയത് ഗണേഷിനു കനത്ത തിരിച്ചടിയായി. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകേണ്ട ഗണേഷിനു മന്ത്രിസഭാ കാലയളവില്‍ രണ്ടാം ഊഴം നല്‍കാനാണ് അന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്.
നവംബറില്‍ പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ആന്റണി രാജുവിനെ മാറ്റി ഗണേഷിനു മന്ത്രിസ്ഥാനം നല്‍കുമോ എന്ന് പോലും സംശയമുണ്ട്. സര്ക്കാരിന്നെതിരെ ഗണേഷ് ഉതിര്‍ക്കുന്ന ശക്തമായ വിമര്‍ശനങ്ങളാണ് ഈ സംശയം ഉയര്‍ത്തുന്നത്. മന്ത്രിയാകാന്‍ വേണ്ടിയല്ല ഞാന്‍ എംഎല്‍എയായത് എന്ന ഗണേഷിന്റെ സമീപകാല പ്രസ്താവനയും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചേര്‍ത്ത് വായിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്നെയാണ് ഗണേഷിനെതിരെ ആഞ്ഞടിച്ച് എഫ്ബി പോസ്റ്റുമായി ഉഷ മോഹന്‍ദാസ് രംഗത്ത് വരുന്നത്.

ഉഷാ മോഹന്‍ദാസിന്റെ എഫ്ബി കുറിപ്പ് ഇങ്ങനെ:

പത്തനാപുരം പുനലൂർ താലൂക്കുകളിലെ എൻ എസ്‌ എസ്‌ കരയോഗ പ്രവർത്തകർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.
പത്തനാപുരം യൂണിയൻ പ്രസിഡണ്ടും എന്റെ സഹോദരനുമായ ശ്രീ ഗണേഷ് കുമാറി ന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോ കാണാൻ ഇടയായി. എന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ചിലതു പറഞ്ഞതായി കണ്ടു. ഞാൻ എൻ എസ്‌ എസ്സിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു, യുണിയനെതിരെ പരാതി അയച്ചു എന്നൊക്കെയാണ് അദ്ദേഹം പുലമ്പിയത്.
എന്റെ അച്ഛനെയും ഞങ്ങളെ ഒക്കെയും അറിയുന്ന എൻ എസ്‌ എസ്സുകാർ അത് പുച്ഛിച്ചു അവഗണിക്കുകയേള്ളു എന്ന് തോന്നിയതിനാൽ മറുപടി പറയണ്ട എന്നാണ് ആദ്യം ഉദ്ദേശിച്ചത്. കുടുംബാംഗങ്ങൾ തമ്മിൽ പരസ്യ ആരോപണങ്ങൾ ഭംഗിയല്ല എന്നും കരുതി. എന്നാൽ ഇത് ആവർത്തിച്ചു കണ്ടപ്പോൾ മറുപടി പറഞ്ഞേ തീരു എന്ന് തീരുമാനിക്കുകയായിരുന്നു.
ഗണേഷ് കുമാർ പറഞ്ഞതിന് ഒറ്റ വാക്കിൽ ഉത്തരം പറയാം – പച്ചക്കള്ളം. ഞാനോ എനിക്കറിയുന്ന ആരും തന്നെയോ ഗണേഷ് കുമാർ പറയുന്ന തരത്തിൽ ഒരു പരാതി യും അയച്ചിട്ടില്ല. നിസ്സാരയായ ഞാൻ നായർ സർവീസ് സൊസൈറ്റി എന്ന മഹാ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നുവത്രേ. എന്നും എൻ എസ് എസ്സിന്റെ കൂടെ നിന്നിട്ടുള്ള എന്നെപ്പറ്റിയാണ് ഈ അടുത്ത കാലത്തു മാത്രം എൻ എസ് എസ്സിൽ പ്രവേശിച്ച ഗണേഷ് കുമാറിന്റെ ആക്ഷേപം.
എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ മായാതെ നിൽക്കുന്നതാണ് വാളകത്തു വീട്ടിലെ മന്നത്ത് അപ്പൂപ്പന്റെ സന്ദർശനങ്ങൾ. അദ്ദേഹത്തിന്റെ വാത്സല്യം ധാരാളം നേരിട്ട് കിട്ടിയിട്ടുള്ള ആളാണ് ഞാൻ. പിന്നീട് കോട്ടയത്ത് എന്റെ ഭർത്താവ് കളക്ടർ ആയി രുന്ന കാലത്തു ശ്രീ കിടങ്ങൂർ ഗോപാല കൃഷ്ണ പിള്ള, ശ്രീ പി കെ നാരായണ പണിക്കർ എന്നിവരുമായൊക്കെ അടുത്ത് പ്രവർ ത്തിച്ചിരുന്നു. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ ജി സുകുമാരൻ നായരാകട്ടെ അച്ഛന്റെ മരണ ശേഷം ഒരു കുടുംബ കാരണവരെ പ്പോലെ എന്നെ ആശ്വസിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

ഇനി പത്തനാപുരം യുണിയനെപ്പറ്റി. ഗണേഷ് കുമാർ ഇപ്പോൾ പ്രസിഡന്റായിരിക്കാം; പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം എന്റെ അച്ഛൻ ശ്രീ ആർ ബാലകൃഷ്ണ പിള്ള യാണ് യൂണിയന്റെ എല്ലാം. ഒന്നുമില്ലായ്മയിൽ നിന്ന് ഏറ്റവും ശക്തമായ യൂണിയനായി അതിനെ വളർത്തിയെടുത്തത് എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ റെക്കോർഡ് ആർക്കും തകർക്കാൻ കഴിയാത്തതുമാണ്. എന്നാൽ അദ്ദേഹത്തിന് ശാരീരികമായും മാനസികമായും പിന്തുണ ആവശ്യമുള്ള ഒരു സമയം ഉണ്ടായിരുന്നു. ഗണേഷ് കുമാർ അച്ഛനെ നിരന്തരം ആക്ഷേപിക്കുകയും രാഷ്ട്രീയമായി എതിർക്കുകയും ചെയ്ത

ആ കാലഘട്ടം ആരും മറന്നിട്ടുണ്ടാവില്ല. അന്ന് കുടുംബത്തിൽ നിന്ന് ഒരാൾ അദ്ദേഹ ത്തിന് താങ്ങായി വേണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് എന്റെ ഭർത്താവിന് താല്പര്യ മുള്ള പ്രവർത്തന മേഖല അല്ലെങ്കിൽ പോലും അദ്ദേഹം യൂണിയനിൽ ഭാരവാഹിത്വം ഏറ്റെടുത്തത്. യൂണിയൻ വൈസ് പ്രസിഡന്റ് ആക്കാൻ എന്റെ അച്ഛൻ ആഗ്രഹി ച്ചെങ്കിലും തിരുവനന്തപുരത്തു ഔദ്യോഗിക ആവശ്യങ്ങൾ ഉള്ളത് കൊണ്ട് അദ്ദേഹം അതിൽ നിന്ന് ഒഴിഞ്ഞു – ഇത് പരസ്യമായി നടന്ന കാര്യമാണ്; യുണിയനോടുള്ള പ്രതിബദ്ധത കൊണ്ട് നന്മ മാത്രമാണ് ഞങ്ങളുടെ ആഗ്രഹം. എനിക്ക് പരാതി ഉള്ളത് ഇളമ്പൽ സർവീസ് സഹകരണ ബാങ്കിനും അതിന്റെ പ്രസിഡന്റ് ശ്രീ തങ്കപ്പൻ പിള്ളക്കും എതിരെയാണ്, എൻ എസ് എസ്സിനോടല്ല.

അച്ഛന്റെ സ്വന്തം സമ്പാദ്യം മുഴുവൻ അവിടെയായിരുന്നു എന്ന് എല്ലാ നാട്ടുകാർക്കും അറിയാം. അത് മൂന്നു മക്കൾക്കുമായി തരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ആർ ബാലകൃ ഷ്ണ പിള്ള സാറിനു ഇവിടെ 600 രൂപ മാത്രമാണുള്ളത് എന്ന് ശ്രീ തങ്കപ്പൻ പിള്ള പരസ്യമായി പ്രസ്താവിച്ചത്. അച്ഛന്റെ മരണ ശേഷം അച്ഛന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു രൂപ പോലും മൂത്ത മകളായ എനിക്ക് ലഭിച്ചില്ല. ഇത് പണത്തിന്റെ വിഷയമല്ല. എല്ലാ മക്കൾക്കും മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ട്. പക്ഷെ ഞങ്ങൾക്ക് അവകാ ശപ്പെട്ട അച്ഛന്റെ സമ്പാദ്യം എവിടെപ്പോയി, അത് ആര് തട്ടിയെടുത്തു എന്ന് അറിയണ മല്ലോ. ക്രമക്കേട് നടത്തിയാൽ ഇളമ്പൽ ബാങ്കിനെയും പൊതുജനങ്ങളെ പറ്റിച്ചാൽ കേച്ചേരി ഫിനാൻസിനെയും ഒക്കെ അധികാരികൾ അന്വേഷിക്കും. അതിനു ഗണേഷ് കുമാർ വികാരം കൊണ്ടിട്ടു കാര്യമില്ല.

ഇളമ്പൽ തങ്കപ്പൻ പിള്ളയും കേച്ചേരി വേണുഗോപാലും അല്ല നായർ സർവീസ് സൊ സൈറ്റി. കരയോഗക്കാരോട് എന്റെ ആദ്യ സന്ദേശം എന്ന നിലയിൽ ജാഗ്രത പുലർ ത്തേണ്ട മറ്റൊരു കാര്യം കൂടി പറയട്ടെ. – ആചാര്യൻ പറഞ്ഞതു പോലെ “സർവ സമുദാ യങ്ങളും സൗഹാർദ്ദത്തോടുകൂടി പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന കേരള മാണ് ഞാൻ സ്വപ്നം കാണുന്നത്”. അദ്ദേഹം മറ്റൊന്ന് കൂടി പറഞ്ഞു: “എന്റെ ദേവനും ദേവി യും നായർ സർവീസ് സൊസൈറ്റിയാണ്”. ജനനം ഹിന്ദു കുടുംബത്തിൽ ആണെ ങ്കിലും മറ്റു മതങ്ങളിൽ വിശ്വസിച്ചു ജീവിക്കുന്നവർ യൂണിയന്റെ സമ്പത്തും സ്വാധീ നവും കണ്ടു നേതൃത്വത്തിൽ വരാൻ ശ്രമിക്കും; സൂക്ഷിക്കുക.

ഉണ്ണാനും ഉറങ്ങാനും അന്യ മത പുരോഹിതന്റെ നിർദ്ദേശം കാക്കുന്നവർ, ഭാര്യയുടെ കൈത്തണ്ടയിൽ പോലും അന്യ മത സന്ദേശങ്ങൾ പച്ച കുത്തിയവർ, സ്വന്തം വീട്ടിലെ പൂജാ മുറിയിൽ അൾത്താര മാത്രം ഉള്ളവർ, സ്വന്തം മെയിൽ അക്കൗണ്ടിന്റെ പ്രൊ ഫൈൽ പിക്ച്ചറായി പരിശുദ്ധ മാതാവിന്റെ ചിത്രം ഇടുന്നവർ, സ്വകാര്യ പ്രാര്ഥന യെല്ലാം അന്യ മതത്തിന്റെ രീതിയിൽ ചെയ്യുന്നവർ, ഇങ്ങനെയുള്ളവർ നേതൃസ്ഥാ നത്തു വരുന്നതിനെതിരെയാണ് ജാഗ്രത വേണ്ടത്.

ഒരു കൊച്ചു കാര്യം കൂടി. 2021 ൽ യൂണിയന്റെ സ്കൂൾ പ്രിൻസിപ്പലായി ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനെ നിയമിച്ചപ്പോൾ ആ എയ്ഡഡ് സ്കൂളിൽ പകരം നിയമനം നടത്തിയപ്പോൾ യൂണിയന് 30 ലക്ഷം രൂപ സംഭാവന ലഭിച്ചെന്നും എന്നാൽ ആ പണം യൂണിയൻ അക്കൗണ്ടിൽ വന്നിട്ടില്ല എന്നും ചൂണ്ടിക്കാണിച്ചതിനാണല്ലോ അന്നത്തെ ആഡിറ്റർ പുറത്തായത്. അത് അന്വേഷിച്ചോ, ആ പണം ആരുടെ പോക്കറ്റിൽ പോയി എന്ന് പറയാനുള്ള ബാധ്യത ‘ഞാൻ സത്യസന്ധൻ’ എന്ന് ഇടയ്ക്കിടെ പറയുന്ന യൂണിയൻ പ്രസിഡന്റിനുണ്ട്. അദ്ദേഹം അത് പറഞ്ഞില്ലെങ്കിൽ അത് ചോദിക്കാനുള്ള ബാധ്യത ഓരോ അംഗത്തിനും ഉണ്ട് – നട്ടെല്ലുള്ള നായന്മാർ അല്ലേ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...