Connect with us

Hi, what are you looking for?

Exclusive

ആലുവയിൽ നടന്നത് മുഹമ്മദ് റിയാസിന്റെ വീട്ടിലാണെങ്കിൽ ….

ആലുവയില്‍ ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മരണത്തിനു പിന്നാലെ അമ്മായിയപ്പന്റെ ആഭ്യന്തരഭരണത്തെ ന്യായീകരിച്ചു രംഗത്തെത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട് വിവാദമാകുന്നു.ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെ എടുത്തു പരിശോധിച്ചാലും ക്രമസമാധാന പാലനത്തില്‍ കേരളം മുന്‍പന്തിയിലാണെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത് .
കേരളത്തിലെ ആഭ്യന്തരവകുപ്പും കേരളത്തിലെ സര്‍ക്കാരിന്റെ നടപടികൊണ്ടുമാണ് ജനകീയപോലീസ് നയം നടപ്പിലാക്കാന്‍ പറ്റിയത്. കേരളത്തിന് ചുറ്റും വര്‍ഗീയകലാപങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ അത് ഇല്ലല്ലോ. എന്തെങ്കിലും ഒരു ലാഞ്ഛനം വരുന്ന സമയത്ത് തന്നെ ഇടപെട്ട് അത് പരിഹരിക്കാന്‍ പറ്റുന്നു. അത് പോലീസിങ്ങിന്റെ ഗുണമാണ്. പൊതുവേ നല്ല നിലയിലുള്ള പോലീസിങ് കേരളത്തിലുണ്ട്. അത് ഒരു വസ്തുതയാണ്. മറ്റ് സംസ്ഥാനങ്ങളൊക്കെ എടുത്തു പരിശോധിച്ചാലും ഭീകരമായ സ്ഥിതിയാണ്. അതൊന്നും കേരളത്തിലില്ല. അത് കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാകുന്നതിന് നേതൃത്വപരമായ പങ്ക് എല്‍.ഡി.എഫ്. സര്‍ക്കാര്‍ നയം ഒക്കെ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്‌കാരച്ചടങ്ങിലെ മന്ത്രിമാരുടെ അസാന്നിധ്യത്തെ കുറിച്ചും മുഹമ്മദ് റിയാസ് പ്രതികരിക്കുകയുണ്ടായി . മന്ത്രിമാരുടെ അസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാം എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മുഹമ്മദ് റിയാസിന്റെ മറുപടി. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ശരിയായ നിലപാട് എടുത്താണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലുവ സംഭവം വളരെ ദുഃഖകരമാണെന്നും നമുക്കൊക്കെ വളരെ പ്രയാസം നല്‍കുന്ന സംഭവമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി. രാജീവും വീണാ ജോര്‍ജും കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ടെന്നും നിയമവ്യവസ്ഥകള്‍ പാലിച്ച് ശക്തമായി മുന്നോട്ട് പോകുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
എന്നാലിവിടെ ഈ പ്രബുദ്ധ കേരളത്തിൽ , ദൈവത്തിന്റെ സ്വന്തം നാടെന്നഹങ്കരിക്കുന്ന നമ്മുടെ കേരളത്തിൽ അഞ്ചു വയസുകാരിയായ ഒരു പൊന്നോമനയെ നിർദ്ദാക്ഷിണ്യം കൊന്നു തള്ളിയിട്ടും ഒരു ഉളുപ്പുമില്ലാതെ അതിനെ ന്യായീകരിക്കുന്ന അവിടെയും സ്വന്തം അമ്മായിയപ്പന്റെ ആഭ്യന്തര വകുപ്പിനെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്ന റിയാസിനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇവിടെ ഇരയാക്കപ്പെട്ടത്
മന്ത്രി റിയാസിന്റെ കുടുംബത്തിലാണെകിലും ഇതാവുമോ പ്രതികരണം ന്ന ചോദ്യമാണ് ജി ശക്തിധരൻ ഉയർത്തുന്നത് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ….
കേരളത്തിൽ അഞ്ചുവയസായ ഒരു ബാലികയെ മൃഗീയമായി ബലാത്സഗം ചെയ്തു ശ്വാസം മുട്ടിച്ചു നിർദയം ഒരുവൻ കൊന്നിട്ട് അതിനെ ലാഘവബുദ്ധിയോടെ കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സുരക്ഷയുടെ മഹത്വത്തെക്കുറിച്ചു മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസ് നടത്തിയ പ്രതികരണം ജനങ്ങൾ കാണുന്നില്ലേ? ജനങ്ങളോട് മാപ്പുപറയാൻ ബാധ്യസ്ഥനായ ഒരു മന്ത്രിയുടെ ഹുങ്ക് നിങ്ങൾ
അനുവദിച്ചുകൊടുക്കുകയാണോ? ഇയാളുടെ കുടുംബത്തിലാണ് ഇത് സംഭവിച്ചിരുന്നാലും ഇങ്ങനെത്തന്നെ പ്രതികരിക്കുമായിരുന്നോ?
അമ്മായിയപ്പന്റെ ഭരണത്തിന്റെ കേമത്തം ഇപ്പോൾ ആ പിഞ്ചുകുഞ്ഞിന്റെ ജീവൻ ശരീരത്തിൽ നിന്ന് വിട്ടുപോയതിന്റെ ചൂടാറും മുമ്പേ ഇങ്ങിനെപറയാൻ എങ്ങിനെ കഴിയുന്നു? ഈ മന്ത്രിയുടെ . ആദ്യഭാര്യ ഇയാളിൽ നിന്ന് അനുഭവിച്ച ക്രൂരത മാധ്യമങ്ങളോട് അവർ പറഞ്ഞത് എത്ര സത്യമായിരിക്കും!
സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഹൃദയവേദനയോട് പ്രതികരിച്ചതിൽ മറുപടിയായാണ് റിയാസ് അതിനെ രാഷ്ട്രീയവൽക്കരിച്ചത് . ഇതുകൊണ്ട് ഗവർണ്ണർ ഭയപ്പെടരുത്. തന്ൻറെടം കാണിക്കണം .മറ്റൊരു സംസ്ഥാനത്തെ ഇടിച്ചു ഇവിടത്തെ മന്ത്രിക്ക് സംസാരിക്കാൻ എന്താണ് അവകാശം? ബിജെപിക്കാർ മിണ്ടില്ല. ആകെ പ്രതികരിച്ചിരുന്ന ശോഭാ സുരേന്ദ്രനും കൂച്ചുവിലങ്ങിട്ടു കഴിഞ്ഞു.ജനങ്ങൾ ഉണരണം. ഈ മന്ത്രിയുടെ അഹന്തയ്ക്ക് തക്ക മറുപടി നൽകണം .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...