Connect with us

Hi, what are you looking for?

Cinema

മുഖ്യമന്ത്രിക്ക് വി.എം സുധീരന്റെ കത്ത്;

‘എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം’

എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്ന് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

കത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും പ്രതിപക്ഷ നേതാവിനും അയച്ചിട്ടുണ്ട്. ആദരസൂചകമായി എംസി റോഡിന് ഒസി റോഡെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് പ്രധാന ആവശ്യം. വിലാപയാത്രയില്‍ പരോക്ഷമായി ഇത്തരം പ്രതികരണം ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ആദ്യമായാണ് ഈ ആവശ്യം ഉയരുന്നത്.

എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്നും വി എം സുധീരന്‍ കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം സി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ജനം തടിച്ചുകൂടിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...