Connect with us

Hi, what are you looking for?

Exclusive

ലൈവിലെത്തി പൊട്ടിക്കരഞ്ഞ് എം ജി ശ്രീകുമാർ … ഉമ്മൻ ചാണ്ടി എനിക്കെന്റെ ചേട്ടൻ

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് ഗായകൻ എം ജി ശ്രീകുമാർ.
സ്വന്തം ജ്യേഷ്ഠനെ നഷ്ടപെട്ട വേദനയാണ് തനിക്ക് ഉണ്ടായതെന്നും, പറയാൻ വാക്കുകൾ ഇല്ല. കണ്ണുനീർ അണിഞ്ഞ് പോവുകയാണെന്നും ലൈവിൽ എത്തി ശ്രീകുമാർ പറഞ്ഞു. എം ജി ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ …
ഒരുപാട് വർഷത്തെ പരിചയമാണ് അദ്ദേഹത്തിന്റെ കുടുംബവുമായുള്ളത്. എന്റെ ചേട്ടനുമായിട്ടായിരുന്നു അദ്ദേഹത്തിന് അടുപ്പം ഉണ്ടായിരുന്നത്. അപ്പോൾ തൊട്ട് എന്റെ വീട്ടിലേയ്ക്ക് വരികയും ,അദ്ദേഹവുമായും, മക്കളുമായും എല്ലാവരുമായും അത്രയ്ക്ക് അടുപ്പം ഉണ്ടാവുകയും ചെയ്തു. അദ്ദേഹത്തിന് സുഖമില്ലായിരുന്നു. എല്ലവർക്കും അത് അറിയാം. എനിക്ക് ഒരു ജ്യേഷ്ഠനെ നഷ്ടമായ സങ്കടമാണ് തോന്നുന്നത്. നിങ്ങളോടൊപ്പം ഞാനും ഈ ദുഃഖത്തിൽ ചേരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വിയോഗം താങ്ങാനാകട്ടെ, എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. സത്യത്തിൽ ഞാൻ യു എസിൽ ഒരു പ്രോഗ്രാമിന് വന്നിരിക്കുകയാണ്. അമേരിക്കയിലാണ്.. പറയാൻ വാക്കുകൾ ഒന്നുമില്ല,
അദ്ദേഹത്തിന്റെ വിയോഗം കണ്ണുനീർ അണിയിക്കുന്നു. എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ അണിഞ്ഞ് പോവുകയാണ്, സങ്കടം സഹിക്കാനാവുന്നില്ല. അത്രത്തോളം കുടുംബ ബന്ധമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. വേറെ ഒരു ബന്ധവുമല്ല, ഞാൻ പറയുന്നത്. കുടുംബ ബന്ധം മാത്രം. അത്രയ്ക്ക് അടുപ്പമായിരുന്നു എന്റെ മേടയിൽ കുടുംബവും അദ്ദേഹത്തിന്റെ കുടുംബവുമായിട്ട് ഉണ്ടായിരുന്നത്. വേറൊന്നും പറയാനില്ല. അദ്ദേഹത്തിന്റെ ആത്മാവ്, റെസ്റ്റ് ഇൻ പീസ് എന്ന് പറഞ്ഞായിരുന്നു ശ്രീകുമാർ വീഡിയോ അവസാനിപ്പിച്ചത്.
ഇപ്പോൾ അമേരിക്കയിൽ മകളെ കാണാൻ ലേഖയും എം ജി ശ്രീകുമാറും എത്തിയിരിക്കുകയാണ്. അമേരിക്കയിൽ ഒരു പ്രോഗ്രാം ചെയ്യുന്നത്തിന്റെ തിരക്കുകളിലാണ് എം ജി.
അതിനിടയിലായിരുന്നു ഞെട്ടിച്ചുകൊണ്ട് ഉമ്മൻചാണ്ടിയുടെ വിയോഗവർത്ത അദ്ദേഹം അറിഞ്ഞത്.

ബെംഗളൂരുവിൽനിന്ന് ഉച്ചയക്ക് രണ്ടരയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയി. സെക്രട്ടേറിയറ്റിലെ ദർബാർഹാളിലും കെപിസിസി ഓഫിസിലും പൊതുദർശനത്തിനുവയ്ക്കും. ബുധനാഴ്ച രാവിലെ 7 മണിയോടെ മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും.

മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചയ്ക്ക് ഒരുമണിയോടെ ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. നേതാക്കളും പ്രവർത്തകരുമായി വലിയ ജനാവലിയാണ് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാനായി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആർ.ടി.സി. ലോഫ്ളോർ ബസിലാണ് മൃതദേഹം വിമാനത്താവളത്തിൽനിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയിൽ എത്തിച്ചത്. ഇവിടെ പൊതുദർശനത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. വൈകീട്ട് പാളയം സെന്റ് ജോർജ് കത്തീഡ്രലിലും പൊതുദർശനത്തിന് വയ്ക്കും. ആറുമണിക്ക് കെപിസിസി. ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിന് വയ്ക്കും.

ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്‌കാരം.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ഉമ്മൻ ചാണ്ടിയെ കാണാൻ പാതയ്ക്കു ചുറ്റും ജനങ്ങൾ തിക്കി തിരക്കി. പലർക്കും കണ്ണീരടക്കാനായില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ രാവിലെതന്നെ തലസ്ഥാനത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ പങ്കുവച്ച് പലരും വിതുമ്പി.

മൃതദേഹം ആദ്യമെത്തിക്കുന്നത് പുതുപ്പള്ളി ഹൗസിലാണെന്നറിഞ്ഞതോടെ പ്രവർത്തകരും നേതാക്കളും അവിടേയ്ക്ക് ഒഴുകിയെത്തി. മുൻ കെപിസിസി പ്രസിഡന്റ് വി എം.സുധീരനും എകെ.ആന്റണിയും മൃതദേഹം എത്തിക്കുന്നതിന് മുൻപ് വസതിയിലെത്തി. വയലാർ രവി, ഉമ്മൻ ചാണ്ടി, എ.കെ.ആന്റണി ഇവരായിരുന്നു തങ്ങളുടെ നേതാക്കളെന്ന് വി എം.സുധീരൻ പറഞ്ഞു. വ്യക്തിബന്ധം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമ്പോഴും നയപരമായി വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറയാൻ സഹായിച്ചത് കെഎസ്‌യുയൂത്ത് കോൺഗ്രസ് ക്യാംപുകളിലെ പഠനമാണ്. അടുത്ത ബന്ധമാണ് ഉമ്മൻ ചാണ്ടിയുമായി ഉണ്ടായിരുന്നതെന്നും വി എം.സുധീരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ യാത്രയാക്കാനായി വൻ ജനാവലി ബെംഗളൂരുവിലെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളും ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഭൗതികശരീരവും വഹിച്ചു വരുന്ന വിമാനത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, സിദ്ദരാമയ്യ ഉൾപ്പെടെയുള്ളവർ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ബെംഗളൂരുവിലെത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...