Connect with us

Hi, what are you looking for?

Exclusive

ലാവ്‌ലിൻ .. പിണറായിക്കൊരു ചുക്കും സംഭവിക്കില്ല ..രക്ഷിക്കാൻ മോദിയെത്തും…

ലാവ്‌ലിൻ കേസിൽ പിണറായി വിജയന് ഒരു ചുക്കും സംഭവിക്കില്ല എന്ന് കെ എം ഷാജഹാൻ . ലാവ്‌ലിൻ കേസിൽ നാളെ സുപ്രീം കോടതി വാദം കേൾക്കാനിരിക്കെയാണ് ഷാജഹാന്റെ ഈ പരാമർശം. കേസിൽ നിന്നും പിണറായിയെ നരേന്ദ്രത മോഡി രക്ഷിക്കുമെന്നും പിണറായി ബിജെപി ബാന്ധവത്തിന്റെ തെളിവാണതെന്നും ഷാജഹാൻ പറഞ്ഞു. കെന്ദ്രവും സി ബി ഐ യും പിണറായി വിജയനും തമ്മിലുള്ള ന്തര്ധാര സജീവമായിരിക്കുന്ന സാഹചര്യത്തിൽ പിണറായി വിജയന് ഈ കേസിൽ എന്ത് സംഭവിക്കാനാണെന്നും ഷാജഹാൻ ചോദിച്ചു.
നാളെ അതായത് ജൂലൈ 18 നാണ് എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കുക . ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി.രവി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ടി.രവി പിന്മാറിയത്. ഈ മാസം 18ന് കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. 33 തവണയാണ് ഇതുവരെ കേസ് മാറ്റിവച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...