Connect with us

Hi, what are you looking for?

Cinema

വാങ്ങിയത് കോടികൾ, സിനിമയുടെ പ്രമോഷന് വന്നില്ല ;കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ്

കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമർശനവുമായി പദ്മിനി സിനിമയുടെ നിർമാതാവ് സുവിൻ കെ വർക്കി. കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായി തീയേറ്ററിലെത്തിയ പദ്മിനി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് ചാക്കോച്ചൻ സഹകരിച്ചില്ലെന്നാണ് പരാതി. 25 ദിവസത്തെ ചിത്രീകരണത്തിനായി രണ്ടരകോടി വാങ്ങിയിട്ടും ചിത്രത്തെ കുറിച്ച് സംസാരിക്കാനോ അഭിമുഖങ്ങൾ നൽകാനോ തയ്യാറായില്ല.
കുഞ്ചാക്കോ ബോബന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ് കൺസൾട്ടന്റ് എഡിറ്റ് ചെയ്യുന്നതിന് മുൻപ് സിനിമ കണ്ടിരുന്നു. അയാൾക്ക് ചിത്രം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് പ്രൊമോഷൻ പരിപാടികൾ കുഞ്ചാക്കോ ബോബൻ പൂർണമായി ഒഴിവാക്കിയെന്നും നിർമാതാവ് ആരോപിക്കുന്നു. സ്വന്തമായി പണം മുടക്കാത്ത എല്ലാ ചിത്രങ്ങളോടും ഈ നിലപാടാണ് കുഞ്ചാക്കോ ബോബൻ സ്വീകരിക്കുന്നതെന്നും സുവിൻ കുറ്റപ്പെടുത്തി.
കോടികൾ പ്രതിഫലം വാങ്ങി അഭിനയിച്ച സിനിമയുടെ പ്രൊമോഷന് പങ്കെടുക്കേണ്ട സമയത്ത് യൂറോപ്പിൽ സുഹൃത്തുകൾക്കൊപ്പം അവധി ആഘോഷിക്കുകയാണ്. കുഞ്ചാക്കോ ബോബൻ അടുത്തിടെ അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും നിർമാതാക്കൾക്ക് ഇത്തരം ദുരനുഭവം നേരിട്ടേണ്ടി വന്നതിനാലാണ് ഇപ്പോഴെങ്കിലും തുറന്ന് പറയേണ്ടി വരുന്നതെന്നും സുവിൻ കൂട്ടിച്ചേർത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...