Connect with us

Hi, what are you looking for?

Exclusive

ദക്ഷിണ യൂറോപ്പിൽ ഉഷ്ണ തരംഗം: 16 നഗരങ്ങളിൽ റെഡ് അലർട്ട്

ദക്ഷിണ യൂറോപ്പിൽ നേരിടുന്നത് കടുത്ത ഉഷ്ണ തരംഗം. ഇതോടെ ഇറ്റലിയിലെ 16 നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റോം, ഫ്ലോറൻസ്, ബൊലോഗ്ന തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളയിടങ്ങളിലാണ് റെഡ് അലർട്ട്. അടുത്തയാഴ്ച യൂറോപ്പിൽ വീണ്ടും ഉഷ്‌ണതരംഗം കൊടുക്കാനാണ് സാധ്യത.ഈ സാഹചര്യത്തിലാണ് നടപടി.
ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ സ്ഥിതി അതിരൂക്ഷമായേക്കാമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇഎസ്എയുടെ ഉപഗ്രഹങ്ങൾ വഴി കരയുടെയും കടലിന്റെയും താപനിലയിൽ നടത്തിയ വിശകലനത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്. ആഗോള തലത്തിൽ ചൂടിന്റെ തോത് തീവ്രവും കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമായി മാറുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ആളുകൾ രാവിലെ 11 മണിക്കും വൈകിട്ട് 6 മണിക്കുമിടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചു. പ്രായമായവരും കുട്ടികളും സാഹചര്യങ്ങള്‍ മുൻനിർത്തി പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
യുഎസിൽ വാരാന്ത്യത്തിൽ ഉഷ്‌ണതരംഗം കൂടുതൽ തീവ്രമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്ലോറിഡ മുതൽ ടെക്‌സാസ്, കാലിഫോർണിയ, വടക്ക്-പടിഞ്ഞാറൻ സംസ്ഥാനമായ വാഷിംഗ്ടൺ വരെയുള്ള 113 ദശലക്ഷം അമേരിക്കക്കാരെയാണ് ഉഷ്‌ണതരംഗം ബാധിക്കുന്നത്. വരും ദിവസങ്ങളിൽ ഏകദേശം 27 ദശലക്ഷം ആളുകൾക്ക് 110F (43C) യിൽ കൂടുതൽ താപനില അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, യുകെയിൽ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...