Connect with us

Hi, what are you looking for?

Cinema

ട്രാഫിക് നിയമം ലംഗിച്ചതിനു തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്ക്ക് പിഴ ചുമത്തി.

ട്രാഫിക് നിയമം ലംഗിച്ചതിനു തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്ക്ക് 500 രൂപ പിഴ ചുമത്തി. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം തവണ ട്രാഫിക് സിഗ്‌നല്‍ ലംഘിച്ചിരുന്നു.
ചെന്നൈലെ പനയൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു യോഗം. ഇതിന് ശേഷം നീലാംഗരെയിലെ വസതിയിലേക്ക് പോകുകയായിരുന്ന വിജയ്ക്ക് പിന്നാലെ ആരാധകരുടെ ഒരു പ്രവാഹം അനുഗമിച്ചിരുന്നു . ഇത് തടയാനാണ് വിജയ് ട്രാഫിക് നിയമം ലംഘിച്ച്‌ മുന്നോട്ടുപോയത്

തുടര്‍ന്ന് താരത്തിന് 500 രൂപ പിഴ വിധിച്ചു. താരം ഉടന്‍തന്നെ പിഴയടച്ചതായാണ് വിവരം. താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആരാധക കൂട്ടായ്മ വിജയ്യോട് ആവശ്യപ്പെട്ടിരുന്നു. വിജയ് മക്കള്‍ ഇയക്കം ജില്ലാഭാരവാഹികളുമായി താരം വീട്ടില്‍ ചര്‍ച്ച നടത്തിയപ്പോഴാണ് ഇത്തരത്തില്‍ ആവശ്യമുയര്‍ന്നത്.

234 മണ്ഡലങ്ങളിലെയും ആരാധകകൂട്ടായ്മ ഭാരവാഹികള്‍ ഇതുതന്നെ ആവശ്യപ്പെട്ടു. എന്നാല്‍ ഉചിതമായ സമയത്ത് രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന് താരം ആരാധകരെ അറിയിച്ചു. 2026ലെ തിരഞ്ഞെടുപ്പില്‍ വിജയ്യുടെ പാര്‍ട്ടി മത്സരത്തിനുണ്ടാകുമെന്ന് ശക്തമായ സൂചനയുണ്ട്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ വിജയ് ഒരുങ്ങുകയാണെന്ന് സൂചനയുണ്ട്. ലോകേഷ് കനകരാജിന്റെ ലിയോ ആണ് വിജയ്യുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...