Connect with us

Hi, what are you looking for?

Exclusive

ഇന്ത്യ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നു ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം


2075ഓടെ ഇന്ത്യ അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ആ​ഗോള ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ​ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി വികസിക്കുമെന്നും 2075 ഓടെ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നുമാണ് ഗോൾഡ്മാൻ സാച്സിന്റെ കണ്ടെത്തൽ. 2075ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 52.5 ട്രില്യൺ ഡോളറായി ഉയരുകയും അമേരിക്കയെ പിന്തള്ളി ചൈനക്ക് പിന്നിൽ രണ്ടാമതാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആ​ഗോളതലത്തിൽ തൊഴിൽ രം​ഗത്തെ പങ്കാളിത്തം വർധിപ്പിക്കുകുയം നൈപുണ്യവികസനത്തിൽ വൈദ​ഗ്ധ്യം നേടുകയുമാണ് വർധിച്ചുവരുന്ന ജനസംഖ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ചെയ്യേണ്ടതെന്ന് ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ചിന്റെ ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ സന്തനു സെൻഗുപ്ത പറഞ്ഞു.
അടുത്ത രണ്ട് ദശാബ്ദങ്ങളിൽ ഇന്ത്യയുടെ ആശ്രിതത്വ അനുപാതം മറ്റുള്ള സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും. ഉൽപ്പാദന ശേഷി വർധിപ്പിക്കുക, സേവന രം​ഗത്തെ വളർച്ച തുടരുക, അടിസ്ഥാന വികസന രം​ഗത്തെ വളർച്ച തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യക്ക് മുന്നിൽ കൃത്യമായ വാതിലുകളാണ് തുറന്നിരിക്കുന്നതെന്നും സെൻഗുപ്ത വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...