ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഫ്രാൻസിസിനെ മലേഷ്യയിൽ കർദിനാളായി പ്രഖ്യാപിച്ചു. തൃശൂർ മേച്ചേരി കുടുംബാംഗമാണ് സെബാസ്റ്റ്യൻ ഫ്രാൻസിസ് കർദിനാൾ. ഒരു മലയാളി രാജ്യത്തിന് പുറത്ത് കർദിനാൾ ആകുന്നത് ഇതാദ്യമാണ്.ബിഷപ്പ് മാർ സെബാസ്റ്റ്യൻ ഫ്രാൻസിസ് മേച്ചേരിയെ മലേഷ്യയിലെ കർദിനാളായി ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപിച്ചത്. ഒല്ലൂർ സെയ്ൻറ് ആൻറണീസ് ഫൊറോനപ്പള്ളിയിൽ ഞായറാഴ്ച വൈകീട്ട് എത്തിയ തൃശുർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്താണ് ഇക്കാര്യം അറിയിച്ചത്.
തൃശൂരിൽനിന്ന് ഒരു ബിഷപ്പ് കർദിനാൾ ആകുന്നത് ആദ്യമായാണ്. ബിഷപ്പിന്റെ കുടുംബം ഇവിടെനിന്ന് താമസം മാറിയിട്ട് വർഷങ്ങളായി. ബന്ധുക്കളാണ് ഒല്ലൂരിലുള്ളത്. ചെന്നൈയിലായിരുന്നു പഠനം. ഏതാനും വർഷംമുമ്പ് ബിഷപ്പായിരിക്കെ പാലയൂരിലെത്തിയപ്പോൾ ഒല്ലൂരിലും വന്നിരുന്നു. നിലവിൽ മലേഷ്യയിലെ പെനാഗ് രൂപത ബിഷപ്പായിരിക്കെയാണ് കർദിനാളായി ഉയർത്തുന്നത്.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...