Connect with us

Hi, what are you looking for?

Exclusive

ഓന്ത് ഗോവിന്ദനെ പഞ്ഞിക്കിട്ട് സതീശൻ…. സിപിഎമ്മിന്റെ നയരേഖയെ തള്ളിപ്പറയാൻ സിപിഎം തയാറാകുമോ?

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.എസ് ഒരു കാലത്തും ഏക സിവിൽ കോഡിന് എതിരായിരുന്നില്ല. ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് ഇ.എം.എസ് പറഞ്ഞിട്ടുള്ളത്. ഇ.എം.എസിന്റെ പുസ്തകത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും അതിന് വേണ്ടി ഇന്ത്യ മുഴുവൻ പ്രക്ഷോഭം നടത്താൻ ജനാധിപത്യ മഹിളാ അസോസിയേഷനോട് ആവശ്യപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് നിയമസഭയിലും സിപിഎം അംഗങ്ങൾ ആവശ്യപ്പെട്ടതിന്റെ രേഖയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവായിരുന്ന സുശീല ഗോപാലനും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

1987 ലെ തെരഞ്ഞെടുപ്പിൽ ഹിന്ദു വർഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ് ശരിഅത്ത് നിയമം മാറ്റണമെന്നും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടത്. ഇ.എം.എസിന്റെയും സിപിഎം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. ഇ.എം.എസ് തെറ്റായിരുന്നെന്ന് എം.വി ഗോവിന്ദനും സിപിഎമ്മും ഇപ്പോൾ പറയാൻ തയാറുണ്ടോ? സിപിഎമ്മിന്റെ നയരേഖയിലും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖയെ തള്ളിപ്പറയാൻ സിപിഎം തയാറാകുമോ?

ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സിപിഎം ഇപ്പോൾ ആവശ്യപ്പെടുന്നത്. അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സിപിഎം ലീഗിന് പിന്നാലെ നടക്കുന്നത്. യു.ഡി.എഫ് സുശക്തമാണ്. ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സിപിഎമ്മിന് നൽകാനുള്ളത്.

കേരള കോൺഗ്രസ് എൽ.ഡി.എഫിനൊപ്പമാണ്. ഇപ്പോൾ അവരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അപ്പോൾ പറയാം.

സിപിഎമ്മുമായി ചേർന്ന് ഒരു പരിപാടിയും നടത്തില്ല. അഴിമതിക്കാരെയും കൊള്ളക്കാരെയും ഒപ്പമിരുത്തി എങ്ങനെ പരിപാടി നടത്തും? നരേന്ദ്ര മോദിക്ക് പഠിക്കുകയും രാജ്യത്തെ നിയമ സംവിധാനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെയും ഏക സിവിൽ കോഡിന്റെ പേരിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വരുന്നവരെയും ഞങ്ങൾ കൂടെയിരുത്തില്ല.

സ്വയം വ്യക്തതയില്ലാത്തതുകൊണ്ടാണ് എം.വി ഗോവിന്ദൻ ഏക സിവിൽ കോഡിൽ കോൺഗ്രസിന് വ്യക്തതയില്ലെന്ന് പറയുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെപിസിസി പാസാക്കിയ പ്രമേയത്തിലും അവ്യക്തതയില്ല. അവ്യക്തത സിപിഎമ്മിനാണ്. ഇ.എം.എസും സിപിഎം നേതാക്കളുമൊക്കെ പറഞ്ഞത് അച്ചടിച്ച് വന്നിട്ടുണ്ട്. സിപിഎമ്മാണ് മലക്കം മറിയുന്നത്. എല്ലാക്കാലത്തും ഏക സിവിൽ കോഡിന് എതിരായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ് ആ വൈവിധ്യം നിലനിർത്തണമെന്നതാണ് കോൺഗ്രസ് നിലപാട്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും ലെജിസ്ലേച്ചറും ഒത്തുചേരുന്ന സ്റ്റേറ്റിന് വ്യക്തി നിയമങ്ങളിലേക്കും ആചാരക്രമങ്ങളിലേക്കും ഏതറ്റം വരെ പോകാമെന്നതാണ് പ്രശ്നം. അതുകൊണ്ടാണ് ശബരിമലയിൽ കോൺഗ്രസ് സുപ്രീം കോടതി വിധിക്കെതിരെ നിലപാടെടുത്തത്. ആചാരക്രമങ്ങളിൽ മാറ്റം വരുത്താൻ സ്റ്റേറ്റ് ശ്രമിക്കരുതെന്നാണ് അന്ന് കോൺഗ്രസ് പറഞ്ഞത്. ശബരിമല ആചാരക്രമങ്ങളിൽ കോടതി ഇടപെടരുതെന്ന അതേ നിലപാടാണ് ഏക സിവിൽ കോഡിലും കോൺഗ്രസിനുള്ളത്. ആശയപരമായ അടിത്തറയിൽ നിന്നു കൊണ്ടാണ് കോൺഗ്രസ് സംസാരിക്കുന്നത്. ഇ.എം.എസ് ഒന്ന് പറയുക, ഗോവിന്ദൻ മറ്റൊന്നു പറയുക എന്നൊരു രീതി കോൺഗ്രസിനില്ല.

മലബാറിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് പോലും ഹയർ സെക്കൻഡറി പ്രവേശനം കിട്ടാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. കുട്ടികൾ കരയുകയാണ്. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ പതിനായിരക്കണക്കിന് കുട്ടികൾക്കാണ് പ്രവേശനം ലഭിക്കാത്തത്. എന്തിനാണ് ഇങ്ങനെയൊരു സർക്കാർ? കാലവർഷക്കെടുതിയിലും സർക്കാർ ഒന്നും ചെയ്തില്ല. പനിപിടിച്ച് ആശുപത്രികൾ നിറയുമ്പോഴും പനിക്കണക്ക് കൊടുക്കരുതെന്നാണ് നിർദ്ദേശം. കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ തീരുമാനമായി. സിവിൽ സപ്ലൈസ് കോർപറേഷനിലും ഇപ്പോൾ 3400 കോടിയുടെ കടമായി. അതും പൂട്ടലിന്റെ വക്കിലാണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമനിധി പൂട്ടാൻ പോകുകയാണ്. എന്തിനാണ് ഇങ്ങനെയൊരു സർക്കാർ എന്നതാണ് ചോദ്യം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...