Connect with us

Hi, what are you looking for?

Exclusive

യുക്രെയ്നിലേക്ക് അമേരിക്കൻ ക്ലസ്റ്റർ ബോംബുകൾ

യുക്രെയ്നിലേക്ക് ക്ലസ്റ്റർ ബോംബുകൾ അയയ്ക്കാനൊരുങ്ങി അമേരിക്ക. റഷ്യയ്ക്കെതിരായ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ സഹായകമാകുമെന്നാണ് വിലയിരുത്തലിലാണ് ഈ നീക്കം. റഷ്യക്കെതിരായ പോരാട്ടത്തിൽ കൂടുതൽ ആയുധങ്ങൾ നൽകി സഹായിക്കണമെന്ന ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി നിരന്തരം ഉന്നയിച്ചിരുന്നു.
800 ദശലക്ഷം ഡോളറിന്റെ ആയുധപാക്കേജാണ് യുക്രെയ്നിനായി അമേരിക്ക പ്രഖ്യാപിച്ചത്. ഇതിൽ എത്രത്തോളം ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ആയിരക്കണക്കിന് ക്ലസ്റ്റർ പടക്കോപ്പുകൾ രാജ്യത്തിന്റെ കൈവശമുണ്ടെന്ന് അമേരിക്കൻ വക്താവ് കോളിൻ കാൾ അവകാശപ്പെട്ടു.
ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ നൽകാൻ തീരുമാനമെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. സഖ്യകക്ഷികളുമായി ഇക്കാര്യം ചർച്ച ചെയ്തതിന് ശേഷമാണ് തീരുമാനമെടുത്തത്. യുക്രെയ്‌ന് ചെറുത്തുനിൽപ്പിന് വേണ്ടിയാണ് അവ അയക്കുന്നതെന്നും ജോ ബൈഡൻ വ്യക്തമാക്കി. ലിത്വാനിയയിൽ നടക്കാൻ പോകുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്‌ന് നൽകുന്ന ക്ലസ്റ്റർ ബോംബുകൾ സംബന്ധിച്ച് ബൈഡൻ ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...