Connect with us

Hi, what are you looking for?

Cinema

നോബി മാർക്കോസിന്റെ ആത്മഹത്യ ശ്രമം ;

വ്യാജ വാർത്തകളും അതിന്റെ സത്യാവസ്ഥ പുറത്തു വരലുകളും ഇപ്പോൾ ഒരു പതിവായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയകളിൽ. ചില വാർത്തകൾ കേൾക്കുമ്പോൾ മനസ്സിന് പെട്ടന്ന് ഞെട്ടലുളവാക്കിയേക്കാം . പ്രിയപ്പെട്ട പലരുടെയും പഴയ ചില അപ്രതീക്ഷിത ചിത്രങ്ങൾ വച്ചുണ്ടാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കാഴ്ചക്കാരും ഏറെയാണെന്നതാണ് അതിനു പിന്നിലെ പ്രചോദനം . കാരണം ഞങ്ങൾ ആഗ്രഹിക്കുന്നത് അപ്രതീക്ഷിതമായ ഞെട്ടലുളവാക്കുന്ന വാർത്തകളാണ് . നിലവിൽ ഇപ്പോൾ
നടൻ നോബി മാർക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് പ്രചാരണമാണ് നടക്കുന്നത്. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഡി.കെ ദിലീപ്.
ഇങ്ങനെയൊരു വ്യാജ രീതിയിൽ ഈ വാർത്ത പ്രചരിച്ചതിനെ കാരണം തികച്ചും ചിന്തിമ്പുമ്പോൾ മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ് , ഇപ്പോഴത്തെ സാഹചര്യങ്ങളെ വളരെ അധികം ഉപയോഗപ്പെടുത്തുക എന്നതാണ്അ ഈ വ്യാജൻ പ്രചരിപ്പിച്ചവന്റെ പിന്നിലെ ലക്ഷ്യം. നോബിയുടെ സഹപ്രവർത്തകനും വളരെ ടുത്ത സുഹൃത്തുമായിരുന്ന കൊല്ലം സുധി അപകടത്തിൽ പെട്ട മാരണപ്പെട്ടതുമായി ബന്ധപ്പെടുത്തി പ്രേക്ഷകർ ഈ ചിത്രരത്തെയും വർത്തകളെയും ഉൾകൊണ്ടുകൊള്ളും എന്ന ചിന്തയായിരിക്കാം ഇത് പ്രചരിപ്പിച്ചവന്റെ ബുദ്ധിക്ക് പിന്നിൽ . എന്തായാലും നോബി മാർക്കോസ് എന്ന വ്യക്തി വളരെ ആരോഗ്യവാനായി സന്തോഷവാനായി ഇരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ പ്രതികരണം.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനെതിരെ ഡി.കെ ദിലീപ് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. നോബിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് സിനിമയുടെ ക്ലൈമാക്സ് ചിത്രങ്ങളാണ്. ഇത് തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണിതെന്നും അദ്ദേഹം വിമർശിച്ചു.
സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ സൈബർ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡി.കെ.ദിലീപ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുരുത്തോല പെരുന്നാൾ’. മിലാ ഗ്രോസ് എന്റർടൈൻമെന്റ് ആൻഡ് മടപ്പുര മൂവിസിന്റെ ബാനറിൽ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീനിവാസൻ, ഹരീഷ് കണാരൻ എന്നിവർക്ക് പുറമെ നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...