Connect with us

Hi, what are you looking for?

Exclusive

കുപ്രസിദ്ധ ഗുണ്ടയും മന്ത്രി വീണാ ജോർജിന്റെ വലം കൈയുമായ ജീമോൻ കല്ലുപുരയ്‌ക്കൽ അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ടയും മന്ത്രി വീണാ ജോർജിന്റെ വലം കൈയുമായ ജീമോൻ കല്ലുപുരയ്‌ക്കൽ പോക്സോ കേസിൽ അറസ്റ്റിൽ . കണ്ണ് കാണാനാവാത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കുറ്റത്തിന് കാഞ്ഞങ്ങാട് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത് .
എറണാകുളം മുനമ്പം പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ഒരു റിസോർട്ടിൽ വെച്ചാണ് ഇയാൾ പതിമ്മൂന്നുകാരിയായ പെൺകുട്ടിയെ പിച്ചിച്ചീന്തിയത് . പിന്നണി ഗായികയാക്കാം എന്ന വാഗ്ദാനം നൽകി പെൺകുട്ടിയുടെ അകൗണ്ടിൽ നിന്ന് പണം കൈക്കലാക്കുകയും പിന്നീട് നിരന്തരം ഈ കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. വലിയ തുറ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വെച്ചും ഇയാൾ കുട്ടിയെ ശാരീരിക പീഡനത്തിനിരയാക്കിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ വലിയ തുറ പോലീസും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കുട്ടിയുടെ 164 രഹസ്യ മൊഴി പ്രകാരം മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഉത്തരവിന് മേലാണ് അറസ്റ്റ്.
കേരളത്തിലുടനീളം നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ജീമോൻ കല്ലുപുരയ്‌ക്കൽ എന്ന ഈ വ്യാജ മനുഷ്യാവകാശ പ്രവർത്തകൻ. എളമക്കര പോലീസ് സ്റ്റേഷനിലെ ഫൈസൽ എന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ജീമോൻ അറിയപ്പെടുന്ന ഒരു ഗുണ്ടയാണ് . പല പെൺകുട്ടികളെയും ഉപദ്രവിച്ചതിന്റെ പേരിൽ ഇയാൾ നിരവധി തവണ കേസുകളിൽ പെട്ടിട്ടുണ്ട് . ക്രൈം നന്ദകുമാറിനെ കുടുക്കാൻ വീണാ ജോർജ് നൽകിയ ക്വട്ടേഷന്റെ ഭാഗമായിരുന്നു നന്ദകുമാറിനെതിരെയുള്ള കള്ളക്കേസെന്നു ഇയാൾ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ് . മാത്രമല്ല ഇയാൾ വീണാ ജോർജിന്റെ ക്വട്ടേഷൻ സംഘ തലവനാണെന്നും ഇയാൾ പല തവണ തുറന്നു പറഞ്ഞിട്ടുമുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...