Connect with us

Hi, what are you looking for?

Exclusive

സിന്ധു ജോയ്ക്ക് തിരിച്ചടി ..ക്രൈം നന്ദകുമാറിനെ തൊട്ടുപോകരുതെന്ന് കോടതി

സിന്ധു ജോയ് നൽകിയ പരാതിയിൽ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിന് ജാമ്യം . 49 /2023 നമ്പറിൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചു കൊണ്ട് ഉത്തരവായത്. ജി ശക്തിധരൻ തന്റെ ഫേസ് ബൂക്കിലൂടെ പുറത്ത് വിട്ട കൈതോലപ്പായ വിവാദത്തിൽ സിന്ധു ജോയ്‌ക്കെതിരായ പരോക്ഷ പരാമർശം ഉണ്ടായിരുന്നു . മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ് കൊടുത്ത് മന്ത്രിയും തോഴിയും .നക്ഷത്ര ഹോട്ടലിൽ നിന്ന് മുങ്ങിയത് കേന്ദ്ര ഇന്റലിജൻസ് ബ്യുറോയുടെ പ്രതിദിന റിപ്പോർട്ടിൽ അച്ചടിച്ചുവെച്ചിട്ടുണ്ട്. നായിക ഇന്ന് പാർട്ടിയിൽ ഇല്ല. ഇങ്ങനെയാണ് ശക്തിധരൻ തന്റെ കുറിപ്പിൽ പറഞ്ഞിരുന്നത് . എന്നാൽ കേട്ടപാതി കേൾക്കാത്ത പാതി അതിനെതിരെ വാളെടുത്ത് രംഗത്ത് വന്നതിലൂടെ കോഴികട്ടത് ഞാനാണെന്ന് പൊതുസമൂഹത്തിനു മുന്നിൽ വിളിച്ചു പറഞ്ഞു കൊണ്ട് ആ സ്ത്രീ താനാണെന്ന് വെളിപ്പെടുത്തിയത് ബഹുമാന്യയായ സിന്ധു ജോയ് തന്നെയാണ് . ജി ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാർ വിശദമായ ഒരു വാർത്ത ചെയ്യുകയുണ്ടായി . എന്നാൽ ഇതിൽ പ്രകോപിതയായ സിന്ധു ജോയ് ഇരുവർക്കുമെതിരെ പരാതിയുമായി രംഗത്ത് വരികയായിരുന്നു. പരാതിക്കു പുറമെ തന്റെ ഫേസ്ബുക് പേജിലൂടെ ഇരുവർക്കുമെതിരെ സിന്ധു ജോയ് വെല്ലുവിളികൾ ഉയർത്തുകയുമുണ്ടായി .

‘കൈതോലപ്പായ’യുടെ കഥാകാരന്മാരോട്… എന്ന ശീർഷകത്തിൽ ക്രൈം നന്ദകുമാറിനും ജി ശക്തിധരനുമെതിരെ സിന്ധു ജോയ് പങ്കു വെച്ച ഫേസ് ബുക്ക് കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഓളംതല്ലുന്ന അത്യന്തം അപകീർത്തികരമായ ഒരു പൈങ്കിളി വാർത്തമാനം ഞാൻ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. കാരണമുണ്ട്, അത്തരം വ്യാജവാർത്ത ഫാക്ടറികൾ മറുപടി അർഹിക്കാത്തവിധം ജുഗുപ്‌സാവഹമാണ്; എനിക്ക് എന്റേതായ ജോലിയും അതിന്റെ ഉത്തരവാദിത്വങ്ങളുമുണ്ട്. ഇത്തരം അമേധ്യവാഹകർക്കായി പാഴാക്കാനുള്ളതല്ല എന്റെ സമയവും ഊർജവും എന്ന ബോധ്യവുമുണ്ട്.
പക്ഷെ, ‘ദേശാഭിമാനി’യിൽ ഏറെനാൾ പ്രവർത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയിൽ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമർശം. സ്ത്രീകൾക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന മറ്റൊരു നികൃഷ്ടജീവി എന്റെ പേരും പടവും ചേർത്ത് മസാലവ്യാപാരത്തിന് ഇറങ്ങിയപ്പോൾ കണ്ടില്ലെന്ന് നടിക്കാനായില്ല.
ഈ കഥയിൽ ഞാനെങ്ങനെ നായികയായി എന്ന് നോക്കാം. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ 16 വര്ഷം മുൻപ് നടന്ന ഒരു ചടങ്ങിൽ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഞാനും പങ്കെടുത്തിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ചടങ്ങിനുശേഷം സർവകലാശാല യൂണിയൻ ഭാരവാഹികളും എസ് എഫ് ഐ സഖാക്കളും ചേർന്ന ഒരു സംഘം എറണാകുളം പാലാരിവട്ടത്തുള്ള റിനൈസെൻസ് ഹോട്ടലിന്റെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി. താഴത്തെ നിലയിലെ റെസ്റ്റോറന്റിൽ ഒഴികെ മറ്റൊരിടത്തും ഞങ്ങളിൽ ഒരാൾ പോലും കയറിയില്ല; മുറിയെടുത്തില്ല. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന സഖാക്കളാരും മരിച്ചിട്ടില്ല; ജീവനോടെയുണ്ട്. അവർക്കറിയാം ഈ സത്യങ്ങൾ.
പക്ഷെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ നുണക്കഥ കേരള രാഷ്ട്രീയത്തിലെ മലീമസമായ ജഡിലസ്ഥലികളിൽ കാതോടു കാതോരം സഞ്ചരിക്കുന്നുണ്ട്. പിന്നീട് എപ്പോഴോ കഥാപശ്ചാത്തലം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടൽ ആക്കി ഇത്തരം ‘സുകൃതികൾ’ മാറ്റി.
ഇക്കിളിക്കഥകളിൽ അഭിരമിക്കുന്ന ഇത്തിരിക്കുഞ്ഞന്മാർക്ക് ഇതൊരു വിരുന്നാണ്; സ്വന്തം അമ്മയെയും മകളേയും പെങ്ങളെയും ചേർത്ത് രതിഭാവന നെയ്യുന്നവരാണ് അവർ.
കഴിഞ്ഞ 11 വർഷമായി കേരളത്തിലെ രാഷ്ട്രീയത്തിൽ ഞാനോ എന്റെ നിഴൽ പോലുമോ ഇല്ല. എന്നിട്ടും എന്റെ പേര് ഈ നുണക്കഥയിൽ വലിച്ചിഴക്കുന്നവർ ഒരു പെണ്ണിന്റെ പേരുകേട്ടാൽ പോലും സായൂജ്യമടയുന്ന മനോരോഗികളാണ്.
ഇങ്ങനെ നീളുന്നു സിന്ധു ജോയിയുടെ പോസ്റ്റ് .
ഇതിനു പിന്നാലെ മറ്റൊരു പോസ്റ്റ് കൂടി സിന്ധു ജോയ് കുറിക്കുകയുണ്ടായി.
ശക്തിധരനോടായി , താങ്കളുടെ ഊരും പേരുമില്ലാത്ത പോസ്റ്റിനെ തുടർന്ന് ക്രൈം നന്ദകുമാർ എൻ്റെ പേരും പടവും വച്ചാണ് ഈ ദിവസങ്ങളിൽ ഇക്കിളി പറഞ്ഞു വിജ്രംഭിതനായത്! ഇതിനെതിരെയായിരുന്നു ഇന്നലെ ഞാൻ പ്രധാനമായും പ്രതികരിച്ചത്. ചില പോസ്റ്റുകൾ മുക്കിയിട്ടുണ്ട്; ചിലത് എഡിറ്റ് ചെയ്തിട്ടുമുണ്ട്. പക്ഷെ, വൈകിപ്പോയി! നിയമോപദേശം അനുസരിച്ചു് ഈ വിഡിയോകളെല്ലാം അപ്പോൾത്തന്നെ ഞങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
ശക്തിധരൻ എന്റെ പേര് പരാമർശിച്ചില്ലെന്നും ഞാൻ സ്വയം രംഗത്ത് വരികയായിരുന്നെന്നും ചില കുരുട്ടുബുദ്ധികൾ ഇന്ന് പറയുന്നത് കേട്ടു. നന്ദകുമാറിന്റെ യൂട്യൂബ് ചാനലിൽ ഇന്നൊരു പെണ്ണൊരുത്തി വന്നിരുന്നു ചോദിക്കുന്നതു കേട്ടു: “ഇതിനൊക്കെ സിന്ധു ജോയ് ഇങ്ങനെ പ്രതികരിക്കേണ്ടതുണ്ടോ?”
ഉത്തരം ഇതാണ്: ‘ഇതൊരു സാമ്പിൾ വെടിക്കെട്ട് മാത്രമേ ആയിട്ടുള്ളൂ; പൂരക്കാഴ്ചകൾ ഇനി കാണാനിരിക്കുന്നതേയുള്ളു’.
ഇങ്ങനെയായിരുന്നു സിന്ധു ജോയിയുടെ വെല്ലുവിളി . എന്നാലിപ്പോൾ പൂരക്കാഴ്ചകൾ കാത്തിരുന്ന സിന്ധു ജോയ്ക്ക് ചീറ്റിയ ഏറു പടക്കത്തിന്റെ ഗതി വന്നതിൽ സങ്കടമുണ്ട് . സിന്ധു ജോയ് നൽകിയ കേസിൽ നന്ദകുമാറിനെ തൊട്ടു പോകരുതെന്നാണ് കോടതിയുടെ നിർദേശം . നന്ദകുമാർ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ സിന്ധു ജോയ് നൽകിയ കേസ് നിലനിൽക്കാത്തതാണെന്നു വിലയിരുത്തിയ കോടതി നന്ദകുമാറിന് ജാമ്യം നൽകുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...