Connect with us

Hi, what are you looking for?

Cinema

രാം ചരണിന്റെയും ഉപസാനയുടെയും മകൾക്ക് സ്വർണത്തൊട്ടിലുമായി അംബാനി കുടുംബം

നടൻ രാം ചരണിന്റെയും ഉപസാനയുടെയും മകൾക്ക് 11 ദിവസം മാത്രം പ്രായം പിന്നിടുമ്പോൾ അംബാനിയുടെ കുടുംബം മകൾക്ക് നൽകിയ സമ്മാനമാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. സ്വർണം കൊണ്ടുള്ള തൊട്ടിലാണ് അംബാനി കുടുംബത്തിന്റെ സ്നേഹ സമ്മാനം. ലക്ഷങ്ങൾ വില വരുന്ന തൊട്ടിൽ സമ്മാനിച്ചതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
ഇന്നാണ് കുട്ടിയുടെ പേരിടൽ ചടങ്ങ് നടക്കുക. ബന്ധുക്കളും സുഹൃത്തുക്കളും സിനിമ താരങ്ങളും പങ്കെടുക്കുന്ന ചടങ്ങ് ആചാരപ്രകാരം ഉപാസനയുടെ അമ്മയുടെ വീട്ടിൽവച്ചാണ് നടത്തുന്നത്. ജൂൺ 20-നായിരുന്നു രാം ചരണിനും ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നത്. മുത്തച്ഛൻ ചിരഞ്ജീവി മുതൽ അല്ലു അർജുൻ വരെ ആശുപത്രിയിലെത്തി കുട്ടിയെ സ്വീകരിച്ചിരുന്നു. ‘മെഗ പ്രിൻസസ്’ എന്നാണ് മെഗസ്റ്റാർ ചിരഞ്ജീവി തന്റെ കൊച്ചുമകളെ ആദ്യമായി വിളിച്ചത്.
കുട്ടി ജനിക്കുന്നതിന് മുൻപ്, കൈ കൊണ്ടുണ്ടാക്കിയ തൊട്ടില്‍ കുഞ്ഞിനായി ലഭിച്ച വിശേഷം ഉപാസന സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പ്രജ്വല ഫൗണ്ടേഷനിലെ അതിജീവിതമാരുണ്ടാക്കിയ തൊട്ടിലാണെന്നും ഉപാസന അന്ന് വെളിപ്പെടുത്തിയിരുന്നു. ആർആർആർ ഗായകൻ കാലഭൈരവ കുട്ടിക്കായി പ്രത്യേകം ഒരു ട്യൂൺ തന്നെ കംപോസ് ചെയ്തതും വാർത്തയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...