Connect with us

Hi, what are you looking for?

Cinema

‘മാമന്നൻ’ പ്രദർശനത്തിനെതിരെ തേനിയിൽ പ്രതിഷേധം; 20 പേർ അറസ്റ്റിൽ

‘മാമന്നൻ’ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച 20 പേരെ തേനി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് ദേശീയ ഫോർവേഡ് ബ്ലോക്കിലെ ആളുകൾ തിയേറ്ററുകൾക്ക് പുറത്ത് മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. സിനിമ കണ്ടാൽ വലിയ ജാതി പ്രശ്നം സമൂഹത്തിൽ ഉടലെടുക്കുമെന്നും അത് കലാപത്തിൽ കലാശിക്കുമെന്നുമുള്ള പ്രചരണത്തെ തുടർന്നാണ് സംഘർഷമുണ്ടായത്.
ചിത്രത്തിന് നേരെ നേരത്തെ പരാതി ഉയർന്നെങ്കിലും മദ്രാസ് ഹൈക്കോടതിയുടെ പ്രദർശനാനുമതി മാമന്നന് ലഭിച്ചിരുന്നു. മാരി സെൽവരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കമൽഹാസന്റെ ‘തേവർ മകൻ’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ മാമന്നൻ ചെയ്തതെന്ന് മാരി സെൽവരാജ് പറഞ്ഞിരുന്നു. എന്നാൽ തേവർ വിഭാഗത്തെ ആക്ഷേപിക്കുന്നതാണ് ചിത്രം എന്നും റിലീസ് തടയണമെന്നും തേവർ വിഭാഗക്കാർ ആവശ്യപ്പെട്ടു. സിനിമയ്ക്കെതിരെ തേനിയിൽ രണ്ടാഴ്ച്ച മുൻപ് ബൈക്ക് റാലി നടത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...