Connect with us

Hi, what are you looking for?

World

പ്രായപൂർത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് വിൽപ്പന: വിദേശത്തു ഇന്ത്യൻ യുവതിക്ക് ശിക്ഷ

മയക്കുമരുന്ന് ഇടപാട് നടത്തി ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഇന്ത്യൻ വംശജയായ യുവതിയും. പ്രായപൂർത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് സറീന ദുഗ്ഗൽ എന്ന യുവതിയെ കോടതി ഏഴുവർഷം തടവിന് വിധിച്ചത്. യുവതിക്കൊപ്പം മറ്റ് ആറ് പേർക്ക് കൂടി ഏഴുവർഷം തടവ് വിധിച്ചു.ഏഴ് ആഴ്‌ചത്തെ വിചാരണയ്‌ക്കൊടുവിലാണ് സംഘത്തിനെ അഞ്ച് പ്രതികളും കുറ്റക്കാരനാണെന്നു കഴിഞ്ഞ മാസം ബോൺമൗത്ത് ക്രൗൺ കോടതി കണ്ടെത്തിയത്. ലണ്ടനിലും ബർമിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം ചെയ്യുകയും ഇടപാടുകൾ നിയന്ത്രിക്കുകയും ചെയ്യുന്ന സംഘത്തിൽ സറീന ഉൾപ്പെട്ടിരുന്നതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. യുവതിയെ ഏഴുവർഷത്തെ തടവിന് ശിക്ഷിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ കൊക്കെയ്നും ഹെറോയിനുമായി പതിനാറ് വയസുള്ള ആൺകുട്ടി പിടിയിലായതോടെയാണ് മയക്കുമരുന്ന് ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കുട്ടിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിരുന്നു. കുട്ടിയിൽ നിന്നും ലഭിച്ച മൊബൈൽ ഫോണിലെ വിവരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ബോർൺമൗത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനും നിയമവിരുദ്ധമായ വസ്തുക്കൾ കടത്തുന്നതിനും സംഘം കുട്ടികളെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിരീക്ഷണത്തിലുള്ളവരുടെ മൊബൈൽ ഫോൺ വിവരങ്ങളും സംഭാഷണങ്ങളും ശേഖരിച്ച അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. ബോൺമൗത്ത് കേന്ദ്രീകരിച്ച് സറീന ദുഗ്ഗൽ ഉൾപ്പെടെയുള്ള സംഘം മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നതായി കണ്ടെത്തി. പിടികൂടിയ ശേഷം വിട്ടയച്ച പതിനാറുകാരൻ സംഘത്തിനായി പ്രവർത്തിച്ചിരുന്നതായുമുള്ള തെളിവുകളും ലഭ്യമായി.
ലണ്ടനിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ സംഘം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. നഗരത്തിൽ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടിയതായി ഡിറ്റക്റ്റീവ് കോൺസ്റ്റബിൾ ജാക്ക് ജെഫ്രീസ് പറഞ്ഞു. പ്രതികൾ പിടിയിലായതോടെ നഗരത്തിലേക്കുള്ള ലഹരിമരുന്നുകളുടെ ഒഴുക്ക് നിൽക്കും. പ്രദേശവാസികളെയാകെ ബാധിച്ച വിഷയമായിരുന്നു ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...