Connect with us

Hi, what are you looking for?

Exclusive

പ്രിഗോഷിന്റെ പിന്മാറ്റം ; സൈന്യത്തെ അഭിനന്ദിച്ച് പുടിൻ

റഷ്യയിൽ ആഭ്യന്തര കലാപത്തിന് തിരികൊളിത്തി പിന്മാറിയ വാഗ്നർ സേനാ തലവൻ യെവ്ഗനി പ്രിഗോഷിൻ ബെലാറസിലെത്തി. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുടെ മധ്യസ്ഥത്തിൽ കലാപനീക്കത്തിൽ നിന്ന് പിന്മാറിയ പ്രിഗോഷിൻ രാജ്യത്തെത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അതേസമയം, ചോരചീന്താതെ ആഭ്യന്തരയുദ്ധം ഒഴിവാക്കിയതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ തന്റെ സൈന്യത്തിന് നന്ദി അറിയിച്ചു.
വിമത നീക്കത്തിന് ശേഷം പ്രിഗോഷിൻ എവിടെയെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ സജീവമായിരുന്നു. വാഗ്നർ സൈനിക നീക്കത്തെ ന്യായീകരിച്ച് പ്രിഗോഷിൻ തന്നെ ശബ്ദസന്ദേശം പുറത്തിറക്കിയെങ്കിലും റഷ്യ വിട്ടോ എന്നതിൽ ഒരു സ്ഥിരീകരണം നൽകാൻ തയ്യാറായിരുന്നു. ഇതിനിടെയാണ് ലുകാഷെങ്കോ തന്നെ പ്രിഗോഷിൻ ബെലാറസിലെന്ന് വ്യക്തമാക്കിയത്. നാടുവിടലിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിയത് താനെന്നും ലുകാഷെങ്കോ പറഞ്ഞു.
വിമതനീക്കം പുടിൻ സർക്കാരിന്റെ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും രാജ്യത്ത് വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുവെന്നുമുള്ള വിലയിരുത്തലുകൾ ഉയർന്നിരുന്നു. എന്നാൽ പുടിൻ ദുർബലനായെന്ന നിരീക്ഷണം തെറ്റെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പക്ഷം. പുടിന്റെ കരുത്ത് കുറഞ്ഞെന്ന വാദം അം​ഗീകരിക്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
വാഗ്നർ സേനയെ നിർവീര്യമാക്കാനുള്ള നടപടികൾ റഷ്യൻ പ്രതിരോധമന്ത്രാലയം ആലോചിക്കുകയാണ്. ആയുധങ്ങൾ സേനയ്ക്ക് കൈമാറണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം. സ്വകാര്യ സേനയെങ്കിലും വാ​ഗ്നർ​ ​ഗ്രൂപ്പിന് റഷ്യൻ ഫെഡറൽ ബജറ്റിൽ നിന്നാണ് ധനസഹായം നൽകുന്നതെന്ന് പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള പ്രത്യേക യോഗത്തിൽ പുടിൻ പറഞ്ഞു. യുക്രെയിനുമായുളള യുദ്ധം ആരംഭിച്ചതിന് ശേഷം, കഴിഞ്ഞ വർഷം മാത്രം വാ​ഗ്നർ ​ഗ്രൂപ്പിന് 8626.2 കോടി റുബിളാണ് റഷ്യൻ സർക്കാർ നൽകിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...