ദേശീയഗാനം കേട്ടപാടെ ആദരസൂചകമായി നിശ്ചലമായി നിന്ന രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന യുഎഇയുടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ അവിടേക്ക് നടന്നു വരികയായിരുന്ന കുട്ടികൾ അവിടെ അനങ്ങാതെ നിന്നു.ആറുവയസ്സുള്ള മൻസൂർ അൽ ജോഖറും അഞ്ച് വയസ്സുള്ള അബ്ദുല്ല മിറാനും ആണ് കവാടത്തിലേക്ക് ഓടുന്നതിനുപകരം ബഹുമാന സൂചകമായി വെയിലത്ത് നിശ്ചലമായി നിന്നത്. വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.
ഇത് ശ്രദ്ധയിൽപെട്ട ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിദ്യാർഥികളെ നേരിട്ടെത്തി ആദരിച്ചു. ഷെയ്ഖ് ഹംദാൻ രണ്ട് ആൺകുട്ടികളുമായും കുശലം പറയുകയും അവരെ പ്രശംസിക്കുകയുമായിരുന്നു.
ദേശീയഗാന സമയത്ത് ഓടാതെയും നടക്കാതെയും നിന്നതിന് എല്ലാ എമിറാത്തികളും നിങ്ങളോട് നന്ദിയുള്ളവരാണ് എന്നാണ് അദ്ദേഹം കുട്ടികളോട് പറഞ്ഞത്. കുട്ടികളുടെ സ്കൂളിന്റെ സൂപ്പർവൈസറാണ് ആദ്യം വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേർ വിഡിയോ കണ്ടു.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...