Connect with us

Hi, what are you looking for?

Exclusive

ഉഗാണ്ടയിൽ സ്‌കൂളിന് നേരെ ഭീകരാക്രണം ; 25 പേർ കൊല്ലപ്പെട്ടു

ഉഗാണ്ടയിൽ, സ്‌കൂളിന് നേരേ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട വിമത ഗ്രൂപ്പായ അലൈഡ് ഡമോക്രാറ്റിക് ഫോഴ്‌സസാണ് ആക്രമണം നടത്തിയത്. കോംഗോയുമായി അതിരുപങ്കിടുന്ന പടിഞ്ഞാറൻ ഉഗാണ്ടയിലാണ് സംഭവം. കൂട്ടക്കുരുതി നടത്തിയതിന് പിന്നാലെ, നിരവധി പേരെ തട്ടിക്കൊണ്ടുപോയി.
തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണെന്ന് പ്രതിരോധ വക്താവ് ഫെലിക്‌സ് കുലായ്ഗ്യ അറിയിച്ചു. വെള്ളിയാഴ്ച അർധരാത്രി എംപോണ്ട്‌വെയിലെ ലുബിരിര സെക്കൻഡറി സ്‌കൂളിലാണ് ആക്രമണം നടന്നത്. സ്‌കൂളിന് നേരെ ബോംബ് എറിഞ്ഞ സംഘം ഡോര്‍മെട്രിയും സ്‌റ്റോര്‍ റൂം അഗ്നിക്കിരയാക്കി. 20 മുതൽ 25 പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഉഗാണ്ടയുടെ സൈനിക നടപടികളുടെ വക്താവ് മേജർ ബിലാൽ കടമ്പ പറഞ്ഞു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സൈന്യം പറയുന്നു. സ്കൂളിൽ കുടുങ്ങിക്കിടക്കുന്ന ആരും ജീവനോടെ ഇല്ലെന്നാണ് വിലയിരുത്തൽ. നിരവധി പേരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിന് ശേഷം ഇവര്‍ വിരുംഗ മലനിരകളിലേക്ക് രക്ഷപ്പെട്ടു. ഭീകരര്‍ക്കായി ഉഗാണ്ടന്‍ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് എഡിഎഫ്. മുൻപും സ്‌കൂളുകൾക്ക് നേരെ എഡിഎഫ് ആക്രമണം നടത്തിയിട്ടുണ്ട്. സ്‌കൂളുകൾ കത്തിച്ച് വിദ്യാർത്ഥികളെ കൊല്ലുന്നതും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും ഈ സംഘടനയുടെ പതിവ് രീതിയാണ്.
ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ബ്വേര ആശുപത്രിയിലേക്ക് മാറ്റി. കോംഗോയിലെ വിരുംഗ ദേശീയ പാർക്കിന്റെ ദിശയിലാണ് ഭീകരർ രക്ഷപ്പെട്ടത്. അലൈഡ് ഡമോക്രാറ്റിക് ഫോഴ്‌സ് വിമതർ പ്രസിഡന്റ് യോവേരി മുസെവ്‌നിക്ക് എതിരെ 1990 കളിൽ കലാപം അഴിച്ചുവിട്ടിരുന്നു. വെൻസോറി മലനിരകൾ കേന്ദ്രമാക്കിയായിരുന്നു ഇവരുടെ പ്രവർത്തനം.
ഉഗാണ്ടൻ സൈന്യം പിന്നീട് വിമതരെ കീഴടക്കിയെങ്കിലും, ഒരുവലിയ സംഘം അതിർത്തി കടന്ന് കിഴക്കൻ കോംഗോ കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം തുടർന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിച്ച ഇക്കൂട്ടർ, കോംഗോയിലെയും ഉഗാണ്ടയിലെയും സാധാരണക്കാരെയും, സൈനികരെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തി. ഏപ്രിലിൽ ഏഡിഎഫ് കോംഗോയിലെ ഒരുഗ്രാമത്തിൽ സമാന ആക്രമണം നടത്തി 25 പേരെ വകവരുത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...