Connect with us

Hi, what are you looking for?

Exclusive

ഗ്രീൻകാർഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി യു എസ്

ഗ്രീൻകാർഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി യു എസ്. ജോലി ചെയ്യുന്നതിനും അമേരിക്കയിൽ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളിലാണ് ബൈഡൻ ഭരണകൂടം ഇളവ് വരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനം നടക്കാനിരിക്കെയാണ് ഗ്രീൻ കാർഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
പ്രത്യേക സാഹചര്യങ്ങളിൽ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന്റെ (ഇഎഡി) പ്രാരംഭ, പുതുക്കൽ അപേക്ഷകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച്, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പുറപ്പെടുവിച്ച മാർഗനിർദേശം ഗ്രീൻ കാർഡ് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.
‘പോരാട്ടം അവസാനിപ്പിക്കാറായിട്ടില്ല’; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ബൈഡൻ
യുഎസിലേക്ക് കുടിയേറുന്നവർക്ക് സ്ഥിരമായി താമസിക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നത് തെളിയിക്കാനുള്ള രേഖയാണ് ഗ്രീൻ കാർഡ്. ഓരോ വർഷവും ഏകദേശം 1,40,000 തൊഴിലധിഷ്ഠിത ഗ്രീൻ കാർഡുകൾ നൽകുന്നതിന് ഇമിഗ്രേഷൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, പ്രതിവർഷം ഗ്രീൻ കാർഡുകളുടെ ഏഴ് ശതമാനം മാത്രമേ ഒരേ രാജ്യത്ത് നിന്നുള്ള വ്യക്തികൾക്ക് ലഭിക്കാറുണ്ടായിരുന്നുള്ളു.
“യുഎസിൽ നിയമപരമായി ജോലി ചെയ്യാനുള്ള അവരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ നടപടി” കുടിയേറ്റ അവകാശങ്ങൾക്കായി നിരന്തരം ഇടപെടുന്ന അഭിഭാഷകനായ അജയ് ഭൂട്ടോറിയ എൻഡി ടിവിയോട് പറഞ്ഞു. ഗുരുതരമായ അസുഖമോ വൈകല്യമോ നേരിടുന്നവർക്കും തൊഴിലുടമയുമായുള്ള തർക്കങ്ങൾ, തൊഴിൽ തടസങ്ങൾ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടുന്നവർക്കും പുതിയ ഇളവുകൾ ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...