Connect with us

Hi, what are you looking for?

Exclusive

പാക്കിസ്ഥാനെ കഴുത വളർത്തൽ പഠിപ്പിക്കുന്ന ചൈന


കടക്കെണിയിൽ നിന്ന് രക്ഷപെടാൻ കഴുതയെ വളർത്താനൊരുകുകയാണ് പാക്കിസ്ഥാൻ. പരമ്പരാഗത മരുന്നുകൾ നിർമ്മിക്കാനാണ് ചൈന കഴുതകളെ ഉപയോഗിക്കുന്നത് . കഴുതയുടെ തൊലിയിൽ നിന്നാണ് ജെലാറ്റിൻ ലഭിക്കുന്നത്. ഈ ജെലാറ്റിൻ ഉപയോഗിച്ചുള്ള മരുന്നുകൾ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടാണ് പാക്കിസ്ഥാന് ഒരുകൈ സഹായം ആയിക്കോട്ടെ എന്ന് കരുതി ചൈന കഴുത വളർത്തലിനു പ്രോത്സാഹനം നൽകുന്നതെന്നാണ് വിവരം.
എന്തായാലും കഴുതകളെ വളർത്താൻ പാകിസ്താൻ സർക്കാർ 3000 ഏക്കർ ഭൂമി ഏറ്റെടുത്തെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. കടക്കെണിയിലായ പാകിസ്താന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക പാക് സര്കാക്കറിന്റെ ബാധ്യതയാണ്. അതുകൊണ്ടു തന്നെ അത് മെച്ചപ്പെടുത്താൻ ഏതറ്റം വരെ പോകാനും പാക് സർക്കാർ തയ്യാറാണ്. അതിനിടെയാണ് ചൈനയ്‌ക്കായി കഴുതകളെ വളർത്താൻ പോലും തയ്യാറായിരിക്കുന്നത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്താനിൽ കഴുതകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു . കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് കഴുതകളുടെ എണ്ണം ഒരു ലക്ഷം വർദ്ധിച്ചതായി പാകിസ്താൻ സാമ്പത്തിക സർവേ റിപ്പോർട്ട് ചെയ്യുന്നു. അതായത് കഴിഞ്ഞ വർഷം 57 ലക്ഷമായിരുന്നത് ഇപ്പോൾ 58 ലക്ഷമായി ഉയർന്നു.2019-20 ൽ പാകിസ്താനിൽ 55 ലക്ഷം കഴുതകളുണ്ടായിരുന്നത് 2020-21ൽ 56 ലക്ഷത്തിലെത്തി. 2022-ൽ പാകിസ്താനിൽ നിന്ന് കഴുതകളെയും നായ്‌ക്കളെയും ഇറക്കുമതി ചൈന ഇറക്കുമതി ചെയ്തിരുന്നു.ചൈനയിൽ കഴുതകൾക്ക് ആവശ്യക്കാരേറെയാണ്. നേരത്തെ പാകിസ്താനിൽ നിന്ന് കഴുതകളെ എത്തിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയിൽ അവയുടെ ആവശ്യം വർദ്ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തു. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്, പാകിസ്താൻ ഈ കരാറിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും കഴുതകളെയും നായ്‌ക്കളെയും കയറ്റുമതി ചെയ്യാൻ സമ്മതിക്കുകയും ചെയ്തു.ഇതിനായി കൂടുതൽ കഴുതകളെ വളർത്താൻ മൂവായിരം ഏക്കർ ഭൂമിയാണ് ഇപ്പോൾ പാക് സർക്കാർ ഏറ്റെടുത്തിരിക്കുന്നത് . പാകിസ്താൻ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇറക്കുമതി കയറ്റുമതി സംബന്ധിച്ച സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.റിപ്പോർട്ട് അനുസരിച്ച്, 2021 ൽ, പാകിസ്താൻ 80,000 കഴുതകളെ ചൈനയിലേക്ക് അയക്കുകയും അതിന് പ്രതിഫലമായി നല്ല വില വാങ്ങുകയും ചെയ്തു . മാത്രമല്ല, പാകിസ്താനിലെ കഴുതകളുടെ എണ്ണം വർധിപ്പിക്കാൻ ചൈന വൻതോതിൽ സാമ്പത്തികസഹായവും നൽകി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...