Connect with us

Hi, what are you looking for?

Exclusive

21 ആചാരവെടിയോടെ സ്വീകരണം കിട്ടുന്ന മോദി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ചരിത്രമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് വൈറ്റ് ഹൗസ്. ചൈനയെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പങ്കാളിയാക്കാനുള്ള നീക്കങ്ങളാകും യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക. മോദിയുടെ യുഎസ് സന്ദര്‍ശനത്തിലൂടെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കാന്‍ സാധിക്കും എന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്.
തന്ത്രപരമായ സാങ്കേതിക പങ്കാളിത്തം വർധിപ്പിക്കുന്നതിന് ബൈഡനും മോദിയും ചര്‍ച്ച നടത്തും. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ഗില്‍ ബില്‍ഡനും സന്ദര്‍ശത്തിന് നേരിട്ട് ആതിഥേയത്വം വഹിക്കും. ജൂണ്‍ 22 നാണ് മോദിയുടെ സന്ദര്‍ശനം തുടങ്ങുക. 7000-ലധികം ഇന്ത്യൻ വംശജരുടെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിന്റെ സൗത്ത് പുൽത്തകിടിയിൽ 21 ഗൺ സല്യൂട്ട് നൽകിയാകും അമേരിക്കൻ പ്രസിഡന്റ് ബൈഡനും പ്രഥമ വനിതയും പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യുക. സ്റ്റേറ്റ് വിസിറ്റിനാണ് അമേരിക്ക മോദിയെ ക്ഷണിച്ചിരിക്കുന്നത്. അതായത് അമേരിക്കൻ പ്രേസിടെന്റിന്റെ പ്രത്യേക ക്ഷണപ്രരമുള്ള സന്ദർശനം. അമേരിക്ക ഒരിക്കലും വെറുതെ ഒരാളെ ക്ഷണിച്ചിരുത്തുകയില്ല.
ഏറെ വേണ്ടപ്പെട്ട ആളുകളെ മാത്രമേ ക്ഷണിക്കു. മാത്രമല്ല സാധാരണ രാഷ്ട്രത്തലവന്മാരെയാണ് ക്ഷണിക്കാറുള്ളത്. ഏതെങ്കിലും സർക്കാരിന്റെ തലവന്മാർ ക്ഷണിക്കാറില്ല. എന്നാൽ ഇക്കുറി ആ നിയമം മോദിക്ക് വേണ്ടി മാറ്റി വയ്ക്കുകയാണ്. ബി ജെ പി സർക്കാരിന്റെ തലവനായ മോദിയെയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ക്ഷണിച്ചിരിക്കുന്നത്. അതുതന്നെ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ ഏറ്റവും നിർണായക ശക്തിയായതിന്റെ തെളിവാണ്. ഇന്ത്യയെ ഏറ്റവും അടുത്ത പങ്കാളിയായി അമേരിക്ക കണ്ടിരിക്കുന്നു.
സ്റ്റേറ്റ് വിസിറ്റിൽ 21 ആചാര വേദി പ്രകാരം സ്വീകരിക്കൽ മാത്രമല്ല പ്രാധാന്യമുള്ളത്. ഏറ്റവും നിർണ്ണായകവും സവിശേഷതയും സ്റ്റേറ്റ് ഡിന്നറിനാണ് ഉള്ളത്. അമേരിക്കൻ പ്രേസിടെന്റിനും ഭാര്യയ്ക്കും ഒപ്പം ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ പ്രൗഢഗംഭീരമായ അത്താഴമാണ്‌ ഉണ്ടാകുക. ആറുമാസം നീളുന്ന ഒരുക്കങ്ങളാണ് ഇതിനായി അമേരിക്കയിൽ നടന്നത്.
അതേസമയം ടൈം സ്‌ക്വയറിൽ പിണറായിയുടെ പ്രസംഗം രണ്ടര ലക്ഷം അമേരിക്കക്കാർ പ്രസംഗം കേൾക്കും എന്നൊക്കെയായിരുന്നു തള്ളിമാറിക്കൽ. എന്നാൽ ലോക കേരള സഭ സമ്മളനത്തിലെ 200 ഓളം പ്രതിനിധികളല്ലാതെ പൊതു സമ്മേളനത്തിൽ പങ്കെടുത്തത് വിരലിലെണ്ണാവുന്നവർ മാത്രമാണെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.
രണ്ടുകോടി രുപയാണ് പൊതുസമ്മേളനത്തിനു മാത്രമായി ചെലവ്. മുഴുവൻ പണവും നൽകി സ്പോൺസർ ചെയ്ത ഫൊക്കാനാ പ്രസിഡന്റ് ബാബു സ്റ്റീഫന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി തുടങ്ങിയത്. മുഖ്യമന്ത്രി പിണറായിയെ സ്വീകരിക്കാൻ ബല്ലി ഡാൻസിനെ അനുസ്മരിക്കും വിധം നൃത്തമാടി അമേരിക്കൻ വനിതകൾ എത്തിയത് വിവാദത്തിനു കാരണമായിരുന്നു.
അമേരിക്കയിൽ പ്രധാനമന്ത്രി വാഷിംഗ്ടണിലെ ജോൺ എഫ് കെന്നഡി സെന്ററിൽ മുൻനിര അമേരിക്കൻ കമ്പനികളുടെ ചെയർമാനെയും സിഇഒമാരെയും അഭിസംബോധന ചെയ്യും. ജൂൺ 22 ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഈ വേദിയിൽ ചരിത്രപരമായ പ്രസംഗം നടത്താനുള്ള ക്ഷണത്തിലൂടെ ജനപ്രതിനിധിസഭയും സെനറ്റും പ്രധാനമന്ത്രി മോദിയോടുള്ള ഉഭയകക്ഷി പിന്തുണയും ആദരവും പ്രകടിപ്പിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്- യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ രണ്ടുതവണ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...