Connect with us

Hi, what are you looking for?

Exclusive

അജിത് ഡോവൽ ലോകത്തിന്റെ സമ്പത്തെന്നു അമേരിക്ക

ഉറിയിലെ സർജിക്കൽ സ്‌ട്രൈക്കോടെയാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവൽ ശരിക്കും ഇന്ത്യയുടെ സൂപ്പർ ഹീറോ ആയത്. അല്ല അദ്ദേഹത്തെ ഇന്ത്യ തിരിച്ചറിയാൻ തുടങ്ങിത്. പാക്കിസ്ഥാനിൽ കയറി ആക്രമണം നടത്തി തിരിച്ചു വന്ന ശേഷം ഇന്ത്യ അറിയിച്ചപ്പോഴാണ് ആ രാജ്യംപോലും കാര്യം അറിഞ്ഞത് പോലും. അതിനുശേഷമാണ് ഓപ്പറേഷൻ ഒക്‌റ്റോപ്പസ് വരുന്നത്. ഇരുട്ടിവെളുക്കുന്നതിന് മുമ്പ് പോപ്പുലർ ഫ്രണ്ട് എന്ന പാർട്ടിയുടെ നേതാക്കൾ ഒക്കെയും അകത്തായി! അതിന് രാത്രി മുഴവൻ ഉറക്കം ഇളച്ച് നേതൃത്വം കൊടുത്തതും അജിത്ഈ ഡോവൽ എന്ന ഈ 77 കാരനാണ്.
ഇപ്പോഴിതാ, അജിത് ഡോവലിനെ പുകഴ്ത്തിയിരിക്കുകയാണ് അമേരിക്ക. യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റിയാണ് ഡോവലിനെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. അജിത് ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ സമ്പത്താണെന്നാണ് അവർ പറഞ്ഞത്. ഉത്തരാഖണ്ഡിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അജിത് ഡോവലിന്റെ മികവിനെ പ്രശംസിച്ച ഗാര്‍സെറ്റി, ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ സമ്പത്താണെന്ന് അഭിപ്രായപ്പെട്ടു.
‘അജിത് ഡോവൽ ദുർഘടമായ ഒരു പാട് പാതകളിൽ നിന്നും ഇന്ത്യയെ അത്ഭുതകരമായി രക്ഷിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു സാധാരണ ബാലനായ കഷ്ടപ്പെട്ടും എളിയ ജീവിതത്തിലൂടെയും വളർന്ന അജിത് ഡോവൽ ഇന്ന് ലോക സമൂഹത്തേ നിയന്ത്രിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പിന്നിലേയും മുന്നിലേയും കൂർമ്മ ബുദ്ധിയുടെ ഉപദേശകനും പരിചയുമാണ്‌. ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് ഇന്ത്യയുടെ നിധി മാത്രമല്ല എന്നും ഒരു അന്താരാഷ്ട്ര നിധിയായി മാറിയിരിക്കുന്നു’ – അമേരിക്കൻ അംബാസിഡർ എറിക് ഗാസെറ്റി പറഞ്ഞു.
ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാണെന്നും അത് കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും ഗാർസെറ്റി വ്യക്തമാക്കി. ഇന്ത്യക്കാർ അമേരിക്കക്കാരേയും അമേരിക്കൻ ജനത ഇന്ത്യക്കാരേയും ഇഷ്ടപ്പെടുന്നെന്നും ആ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള കൂടുതൽ അവസരങ്ങൾ മുറുകെ പിടിക്കണമെന്നും ഗാർസെറ്റി പറഞ്ഞു.
സർവീസിൽ നിന്ന് വിരമിച്ച ഡോവൽ ആത്മീയതയിലേക്ക് തിരിഞ്ഞു.
ആത്മീയതയും സേവനും ലക്ഷ്യമാക്കി വിവേകാനന്ദ ഫൗണ്ടേഷൻ എന്ന സംഘടന സ്ഥാപിച്ച് പ്രവർത്തിച്ചു വരികയായിരുന്നു ഡോവൽ. പക്ഷേ ഡോവലിനെ നന്നായി അറിയാമായിരുന്ന നരേന്ദ്ര മോദി അയാളെ വിടാൻ ഒരുക്കം അല്ലായിരുന്നു.
2014 ൽ മോദി പ്രധാനമന്ത്രിയതിന് ശേഷമാണ് ഡോവൽ വീണ്ടും വാർത്തകളിൽ നിറയുന്നത്. മോദി സർക്കാർ ഏറ്റവും ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കുക എന്നാണ്. പ്രതിരോധ, നയതന്ത്ര വിഷയങ്ങളിൽ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാടുകൾ രൂപീകരിക്കുന്ന, രാജ്യസുരക്ഷയിൽ ഏറ്റവും നിർണായകമായ പങ്കുവഹിക്കുന്ന സ്ഥാനമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...