Connect with us

Hi, what are you looking for?

Exclusive

അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനെയും ഷീ പുറത്താക്കിയതിന് പിന്നിൽ


ഇന്ത്യക്ക് മേൽ ലോക വേദികളിൽ മേൽക്കൈ നേടാൻ സാധിക്കാതെ വന്നതോടെ അവസാന തീരുമാനവും എടുത്ത് ചൈന. ഇന്ത്യയുടെ അവസാന മാധ്യമപ്രവർത്തകനെയും പുറത്താക്കിയിരിക്കുകയാണ് ചൈന. ഈ മാസം അവസാനത്തോടെ ചൈന വിടണമെന്നാണ് നിർദേശം. അമേരിക്ക ഉൾപ്പെടയുള്ള ലോകത്തിലെ ഒന്നാം നിര രാജ്യങ്ങൾ എല്ലാം തന്നെ ഇന്ത്യയെ ഒരു അവിഭാജ്യ ഘടകമായാണ് കാണുന്നത്. ആർക്കും ഇന്ത്യയെ മാറ്റി നിർത്താൻ കഴിയുന്നില്ല. മാത്രമല്ല ഈ രാജ്യങ്ങളെല്ലാം തന്നെ ചൈനയെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ചാരപ്രവർത്തനത്തിലൂടെ ഇന്ത്യയെ തകർക്കാനുള്ള എല്ലാ ശ്രമവും പാളിയതോടെയാണ് അറ്റകൈ എന്നോണം ഇന്ത്യയുടെ അവസാന മാധ്യമപ്രവർത്തകനെയും പറഞ്ഞു വിടുന്നത്. ഗാൽ വാൻ സംഘർഷം മുതൽ ഇങ്ങോട്ട് ഇന്ത്യയ്ക്ക് എതിരെ നടത്തിയ എല്ലാ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇന്ത്യ അതെ നാണയത്തിൽ തിരിച്ചടിച്ചിരുന്നു. ഗാൽവാൻ സംഘർഷത്തിന് ഇന്ത്യ തിരിച്ചടി നൽകിയപ്പോൾ ആപുകൾ വഴി ഇന്ത്യൻ സൈബർ ഇടങ്ങൾ ചോർത്താനുള്ള ശ്രമമാണ് ചൈന നടത്തിയത്. എന്നാൽ ഇതിനു ഇന്ത്യ മറുപടി നൽകിയത് ചൈനീസ് ആപുകൾ നിരോധിച്ചു കൊണ്ടായിരുന്നു. ഇതോടെ ചൈന ശ്രീലങ്കയിലെ ഹമ്പൻ തോറ്റ തുറമുഖത്ത് ചാരക്കപ്പൽ ഇറക്കി ഇന്ത്യൻ പ്രതിരോധ വിവരങ്ങൾ ചോർത്താൻ ശ്രമം നടത്തി. ദിവസങ്ങളോളം ചാരക്കപ്പൽ തുറമുഖത്ത് നങ്ങൂരമിട്ടിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ പിന്തിരിയേണ്ടി വന്നു. ജി 20 പോലുള്ള ലോകരാജ്യങ്ങളുടെ സമ്മേളനം ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചതോടെ ചൈനയ്ക്ക് വീണ്ടും വിറളി പൂണ്ടു. സമ്മേളന വേദിയായി നിശ്ചയിച്ചത് കാശ്മീരിനെയും. ഇതോടെ ചൈനയ്ക്കും പാക്കിസ്ഥാനും തിരിച്ചടിയായി. പാക്കിസ്ഥാന് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചൂട്ടുപിടിക്കുന്ന ചൈന ആ വഴി ഇന്ത്യയെ നശിപ്പിക്കാനും പാക്കിസ്ഥാന് ഫണ്ട് നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ കാശ്മീരിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര വേദികളിൽ ചൈനയും പാക്കിസ്ഥാനും പറഞ്ഞു കൊണ്ടിരുന്നത്. കാശ്മീരിൽ ജി 20 നടക്കുന്നതോടെ ലോകനേതാക്കൾ എത്തുകയും അവിടുത്തെ ശെരിയായ അവസ്ഥ മനസിലാക്കുകയും ചെയ്യും. മാത്രമല്ല പിന്നീട് പാക്കിസ്ഥാന് കാശ്മീരിൽ അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ല. ഇത്തരത്തിൽ എല്ലാ നീക്കങ്ങളും പാളിയതോടെയാണ് ഒടുവിലത്തെ കളി എന്ന നിലയിൽ അവസാന പത്രക്കാരനെയും ചൈന പുറത്താക്കിയിരിക്കുന്നത്.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതർ ആവശ്യപ്പെട്ടതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പിടിഐ റിപ്പോർട്ടർ പോകുന്നതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയിൽ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകും. നേരത്തെ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചൈനയും യു.എസും തമ്മിലും തർക്കമുണ്ടായിരുന്നു.ചൈനീസ് റിപ്പോർട്ടർമാർക്ക് തടസങ്ങളില്ലാതെ രാജ്യത്ത് പ്രവർത്തിക്കാൻ സാധിക്കുമെന്ന് മുൻപ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ചൈനയിലെ സ്ഥിതി അതല്ലെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഗൽവാനിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം രൂക്ഷമായത്.ഈ വർഷമാദ്യം ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുടേതായി നാലു മാധ്യമ പ്രവർത്തകർ ചൈനയിലുണ്ടായിരുന്നു. ദ് ഹിന്ദുസ്ഥാൻ‌ ടൈംസ് റിപ്പോർട്ടർ നേരത്തേ ചൈനയിൽ‌ നിന്നു മടങ്ങി. പ്രസാർ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുട‍െ വീസ പുതുക്കാൻ ഏപ്രിലിൽ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. മാധ്യമപ്രവർത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാൻ ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരേയും തയാറായിട്ടില്ല. നേരത്തേ, സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിലയിരുത്തലുമുണ്ട്.എന്നാല്‍ ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ ഒരു ബുദ്ധിമുട്ടും കൂടാതെ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നു എന്നായിരുന്നു ഈ മാസം ആദ്യം ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ചൈനയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കാര്യം ഇതായിരുന്നില്ലെന്നും അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...