പ്രധാന മന്ത്രിയെക്കാൾ വിശ്വാസം മുഖ്യമന്ത്രിയിലെന്നു യാക്കോബായ സുറിയാനി സഭ. യാക്കോബായ സഭക്ക് എല്ലാക്കാലവും നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും . അത് മുഖ്യമന്ത്രിക്ക് മനസിലായിട്ടുണ്ടെന്നും .മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്താണ് ചർച് ബില്‍ കൊണ്ടുവരുന്നത് എന്നും യാക്കോബായ സുറിയാനി സഭ .പള്ളിക്കാര്യങ്ങളിലും സഭയുടെ പ്രയാസങ്ങളിലും തങ്ങളെ സഹായിക്കാൻ പ്രധാനമന്ത്രിക്ക് ആവുമെന്ന് തോന്നുന്നില്ലെന്നും .തങ്ങളെ സഹായിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരെ എല്ലാക്കാലത്തും സഹായിച്ച ചരിത്രമാണ് സുറിയാനി സഭക്ക് എന്നും യാക്കോബായ സുറിയാനി സഭ മേലധികാരി ജോസഫ് മാർ ഗ്രിഗോറീസ് .
ക്രൈസ്തവ സഭകൾ ബി ജെ പിയോട് അടുക്കുന്നു എന്നുള്ള വാർത്തകൾ കുറച്ചു ദിവസം മുന്നേ വന്നിരുന്നു എന്നാൽ പെട്ടെന്നൊരു മലക്കം മറിച്ചിലായാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് . തങ്ങളെ ആര് സഹായിക്കുന്നുവോ അവരാണ് ഞങ്ങൾക്ക് മുഖ്യമെന്നു യാക്കോബായ സുറിയാനി സഭ വ്യക്തമാകുന്നു