Connect with us

Hi, what are you looking for?

India

ഭക്ഷണം വൈകിയതിന്റെ പേരിൽ ജീവനക്കാരോട് തട്ടിക്കയറി ചിന്ത ജെറോം

ചിന്ത ജെറോമിനെ വിവാദങ്ങൾ വിടാതെ പിടികൂടുകയാണ്. വാഴക്കുല ബൈ വൈലോപ്പിള്ളി കോപ്പിയടി വിവാദത്തിന് പിന്നാലെ, ആഡംബര റിസോർട്ട് വിവാദം കൂടി വന്നതോടെ സിപിഎമ്മും, യുവജന കമ്മീഷൻ അദ്ധ്യക്ഷയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കുകയാണ്. വിവാദം ഒരു അലങ്കാരം ആയിട്ട് കണക്കാക്കുന്ന ചിന്തക്ക് ഇപ്പോൾ ഇതാ അടുത്ത വിവാദവും, ഭക്ഷണം കഴിക്കാൻ റസ്റ്റോറണ്ടിൽ പോയപ്പോൾ ചിന്ത ജെറോം ജീവനക്കാരോട് തട്ടിക്കയറി എന്നാണ് ആക്ഷേപം. ഭക്ഷണം കൊണ്ടുവരാൻ വെയിറ്റർമാർ വൈകിയതാണ് ചിന്തയെ പ്രകോപിപ്പിച്ചത്. സിപിഎമ്മിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ചിന്ത ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറിയത്.

വ്യാഴാഴ്ച രാത്രി 11.30 ഓടെ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ കുമാർ കഫേയിലായിരുന്നു സംഭവം. ഭക്ഷണം കിട്ടാൻ വല്ലാതെ വൈകി എന്ന പേരിലായിരുന്നു ചിന്തയുടെ ഈ ഷോ കാണിക്കൽ . സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബിയും ഭാര്യ ബെറ്റിലൂയിസ് ബേബിയും ചിന്തയ്ക്കൊപ്പമുണ്ടായിരുന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചിന്ത നില വിട്ടുപെരുമാറിയതോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നവരും, ജീവനക്കാരും അന്തം വിട്ടുപോയി.

ജീവനക്കാർക്ക് നേരെയുള്ള ശകാരം കടുത്തതോടെ ഭക്ഷണം നൽകില്ലെന്നായി ഹോട്ടൽ ജീവനക്കാർ. ഇതറിഞ്ഞതോടെ ചിന്തയുടെ ശൗര്യം കൂടി. എല്ലാം കണ്ടുകൊണ്ട് നിസ്സഹായരായി ഇരുന്നു എം എ ബേബിയും ഭാര്യയും. ഇരുവരും പോട്ടെ സാരമില്ലെന്ന് പറഞ്ഞ് ചിന്തയെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാൻ കൂട്ടാക്കിയില്ല. കൂടുതൽ പ്രകോപനം ഉണ്ടാക്കാനാണ് ചിന്ത ശ്രമിച്ചതെന്നാണ് ആരോപണം.

എന്നും പാവപ്പെട്ട തൊഴിലാളികൾക്കൊപ്പം എന്ന് ആണയിടുന്ന പാർട്ടിയുടെ സഖാവ് തന്നെ ഇങ്ങനെ ജീവനക്കാരോട് മോശമായി പെരുമാറിയതിലെ ശരികേടാണ് അവിടെ ഉണ്ടായിരുന്നവർ പങ്കുവയ്ക്കുന്നത്. സാധാരണഗതിയിൽ ഭക്ഷണം ഓർഡർ ചെയ്താൽ ഉണ്ടാകാവുന്ന താമസം മാത്രമേ സംഭവിച്ചുള്ളൂ എന്നാണ് ഹോട്ടലുടമ പറയുന്നത്. കാര്യം മനസ്സിലാക്കാതെയാണ് അവർ തട്ടിക്കയറിയതെന്ന് ജീവനക്കാരും പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...