Connect with us

Hi, what are you looking for?

Exclusive

രണ്ട വർഷത്തോളം ആഡംബര റിസോർട്ടിൽ ധൂർത്തടിച്ചു ചിന്ത ജെറോം:പുതിയ ആരോപണം കത്തുമ്പോൾ

നമ്മടെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ചേച്ചിടെ ടൈം നല്ല best ടൈം ആണെന്ന് സമ്മതിക്കാതിരിക്കാൻ പറ്റില്ലാ…പുള്ളിക്കാരി ഇപ്പോൾ എന്ത് ച്യ്താലും അത് വിവാദം ആകും, എന്തിന് ഒന്ന് ശ്വാസം വിട്ടാല് പുള്ളിക്കാരി airil ആയിരിക്കും,സ്വാഭാവികം, കാരണം കയ്യിൽ ഇരിപ്പ് അതാണല്ലോ … ഇപ്പോൾ ഇതാ ചിന്ത ജെറോമിനെച്ചൊല്ലി വീണ്ടും പുതിയ ഒരു വിവാദം. രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമെന്നാണു പുതിയ വിവാദം. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി…ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും..ശെടാ ഒരാൾക്ക് റിസോർട്ടിൽ താമസിച്ചൂടെ? അവര്ക് അവരുടേതായ സ്വകാര്യത ഇല്ലേ എന്നൊക്കെ ?ഇതിനൊക്കെ എന്തിനാണ് പരാതി കൊടുക്കുന്നത് എന്നൊക്കെ ? നിങ്ങൾക് തോന്നുണ്ടോ യൂത്ത് കോൺഗ്രസ് സെക്രെട്ടറി അങ്ങനെ ചുമ്മാ ഒന്നും കാണാതെ ഒരു പരാതി കൊടുക്കും എന്ന ? തക്കതായ കാരണം ഉണ്ടന്ന് ,ഈ പറഞ്ഞ റിസോർട് അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്…തീർന്നില്ല ഇനിയും ഉണ്ട് …

സീസൺ സമയത്ത് ഏകദേശം 8,500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്‌റൂം അപ്പാർട്‌മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി. കണക്കുകളിടെ അടിസ്ഥാനത്തിൽ ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. എന്നാൽ ഇത്രയും വലിയ ഭീമം അയാ തുക എവിടെനിന്നു ചിന്ത റിസോർട്ടിന് നൽകിയെന്ന് അന്വേഷണ വിധേയം ആകണം എന്നാണ് പരാതിയിൽ ആവിശ്യപെട്ടിരിക്കുന്നത്. എന്നാൽ പതിവ് പോലെ ഈ ആരോപണവും ചിന്ത നിഷേധിക്കുകയാണ്..അല്ലാതെ വേറെ നിവർത്തി ഇല്ലാലോ..തടി താപനമെല്ലോ, അതിനിടെ ചിന്തയും റിസോർട്ടുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. വിജിലൻസിന് കിട്ടിയ പരാതി പ്രാഥമികമായി അന്വേഷിച്ച് തള്ളിക്കളയാനാണ് സാധ്യത. എന്നാൽ ഒരു അടി പോലും പിന്നോട്ട് വെയ്ക്കാതെ പരാതിക്കാർ കോടതിയെ സമീപിക്കുമെന്ന ഉറച്ച തീരുമാനത്തിൽ ആണ് .

അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്‌മെന്റിൽ താമസിച്ചതെന്നു ചിന്ത ജെറോം പറഞ്ഞു. ചികിത്സയ്ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും പറഞ്ഞു. സർവ്വ പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചാണ് ഈ റിസോർട്ട് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. ഇത് അവർ തള്ളിക്കളയുന്നുണ്ട്. തങ്കശ്ശേരി ഫോർട്ട് സമീപപ്രദേശത്ത് നിർമ്മാണങ്ങൾ അനുവദിച്ചിട്ടുള്ളത് അല്ല. എന്നാൽ അവിടെ ഹോട്ടൽ നിർമ്മിക്കുകയും അതിന് ആയുർവേദ ഹോസ്പിറ്റൽ എന്ന പേരിൽ ലൈസൻസ് എടുക്കുകയും ആ ഹോസ്പിറ്റൽ ലൈസൻസ് ഉപയോഗിച്ച് കോർപ്പറേഷൻ സഹായത്തോടെ ഹോട്ടൽ നടത്തിവരികയാണ് എന്നാണ് ഉയരുന്ന ആക്ഷേപം.

ലോകത്ത് തന്നെ ലക്ഷ്വറി ബാറും, ക്ലബ്ബും, ലോക്കൽ ബാറും നോൺ വെജ് നോൺ-വെജ് റെസ്റ്റോറന്റും ഉള്ള ആദ്യത്തെ ആയുർവേദ ഹോസ്പിറ്റൽ ആയിരിക്കും ഇത്. നടപടികളിൽ നിന്നും രക്ഷപെടാനായി യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്‌സൺ ആയ ചിന്തയുമായി സൗഹൃദം സ്ഥാപിക്കുകയും, ചിന്തയ്ക്ക് അവിടെ രണ്ടു വർഷമായി സൗജന്യ താമസ സൗകര്യം കൊടുത്തുവെന്നാണ് ഉയരുന്ന ആക്ഷേപം.. ചിന്തയുടെ ഇടപെടലുകൾ മൂലം യാതൊരു നിയമ പ്രശ്‌നവും ഹോട്ടൽ മുതലാളിക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നും പറയുന്നു. ഇതാണ് ചിന്ത നിഷേധിക്കുന്നത്.

എന്നാൽ 2021 2022 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുർവേദ ചികിത്സയുടെ ഭാഗമായാണ് ഇത്. എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോൺഗ്രസ് പറയുന്‌പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്. ഏതായാലും ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.

ചിന്താ ജെറോമിന്റെ പി എച്ച് ഡി പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുൻപേ അടുത്ത ആരോപണം ഉയർത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്.ഇനി ഇപ്പോൾ ഉയർന്നിരിക്കുന്ന ഈ ആരോപണം എങ്ങാനും ശരിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ വരും ദിവസങ്ങളിൽ അത് കൂടുതൽ വിവാദങ്ങൾക്ക് വഴി വെയ്ക്കാനാണ് സാധ്യത…പിന്നെ മരുന്നിനു പോലും ചിന്തക്ക് ഐറിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടില്ല ..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...