Connect with us

Hi, what are you looking for?

Exclusive

വാഴക്കുലയേന്തി പ്രതിഷേധം…
ചിന്തയെ ട്രോളി ഹരീഷ് പേരടി …

ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ വാഴക്കുല വിവാദം കത്തിപ്പടരുമ്പോൾ ചിന്തയെ ട്രോളി നടൻ ഹരീഷ് പേരടി രംഗത്ത്. സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുലയുമേന്തി നിൽക്കുന്ന ചിത്രമാണ് ഹരീഷ് പേരടി ഫേസ് ബുക്കിൽ കുറിച്ചത്.
“ഡോക്ടർ ഹരീഷ് പേരടി എന്ന തലക്കെട്ടോടുകൂടി സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുലയോടൊപ്പമുള്ള ഫോട്ടോയാണ് നാലാം ക്ലാസ്സ് പാസ്സാവാത്ത താരം പങ്കു വെച്ചിരിക്കുന്നത്…അടുക്കളയിൽ നിന്നുള്ള ഫോട്ടോയായതുകൊണ്ട് ആരെയോ മനപ്പൂർവ്വം കരിവാരി തേക്കാൻ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്..” എന്ന് അദ്ദേഹം തന്നെ ഫേസ്ബുക്കിൽ പരിഹാസ രൂപേണ കുറിച്ച് .

യുവജനകമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ ശമ്പളക്കുടിശ്ശിക നേരിട്ടാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്നും എട്ടരലക്ഷം രൂപ വാങ്ങിയതിന്‍റെ വിവാദം ആറിത്തണുക്കും മുന്നേ ആണ് ഡോക്ടറേറ്റ് നേടിയ പ്രബന്ധത്തില്‍ ചിന്താ ജെറോം വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന പൊട്ടത്തെട്ടു രേഖപ്പെടുത്തി പുലിവാല്‍ പിടിച്ചിരിക്കുന്നത്. അതിനൊപ്പം ആ പ്രബന്ധം തന്നെ ബോധി കോമണ്‍സ് എന്ന വെബ് സൈറ്റില്‍ നിന്നും കോപ്പിയടിച്ചതാണെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ സമിതിയും രംഗത്തെത്തി. ചിന്തയുടെ ഡോക്ടറേറ്റ് തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ക്കും കേരള യൂണിവേഴ്സിറ്റിയ്ക്കും പരാതി നല്‍കിയിരിക്കുകയാണ് ഇപ്പൊൽ വിവിധ സംഘടനകൾ . ആ പരാതി ഗവര്‍ണര്‍ ഇപ്പോള്‍ സര്‍ക്കാരിലേക്ക് അയച്ചു.
പ്രബന്ധത്തിൽ വൈലോപ്പിള്ളി എന്ന പേര് വൈലോപ്പള്ളി എന്ന് തെറ്റായാണ് ചിന്ത രേഖപ്പെടുത്തിയത്. കൂടാതെ കമ്മ്യൂണിസ്റ്റ് എന്ന വാക്കടക്കം പലതിനും അക്ഷര തെറ്റുകളുടെ ഘോഷയാത്ര തന്നെയാണ് . ഇത്തരത്തിലൊരു അബദ്ധ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകിയ വിദഗ്ധ പാനലിനെതിരെയും നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.


എന്നാൽ സ്വന്തം തെറ്റിനെ ന്യായീകരിച്ചു കൊണ്ടാണ് ചിന്താ ജെറോം രംഗത്തു വന്നത്. ഇക്കാര്യത്തില്‍ തനിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും മാനുഷികമായ തെറ്റ് പറ്റിയെന്നുമാണ് ചിന്തയുടെ വാദം . തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തലെന്ന് പറഞ്ഞ ചിന്ത വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.
വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ അത് ശ്രദ്ധിക്കും. പര്‍വതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.’എന്നും ചിന്ത പറഞ്ഞു.
പ്രബന്ധത്തില്‍ കോപ്പിയടിയുണ്ടായി എന്ന ആരോപണംതെറ്റാണെന്നും മോഷണം ഉണ്ടായിട്ടില്ല ആശയം ഉള്‍ക്കൊള്ളുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു . ഇത് റഫറന്‍സില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ബോധി കോമണ്‍സില്‍ നിന്ന്‌ ഉള്‍പ്പെടെ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചാണ് പ്രബന്ധം പൂര്‍ത്തീകരിച്ചത്. ഒരു വാക്യം പോലും പകര്‍ത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...