Connect with us

Hi, what are you looking for?

Exclusive

വി ഡി സതീശനെ പൊട്ടനാക്കി പിണറായി …
മരുമകന് ഇന്നോവ ക്രിസ്റ്റയടക്കം രണ്ടു പുത്തൻ കാറുകൾ ..

നമ്മുടെ ബഹു . പ്രതിപക്ഷ നേതാവിന് സർക്കാർ ഇന്നോവ ക്രിസ്റ്റാ അനുവദിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം നമ്മളെല്ലാം കേട്ടതാണ്. പിണറായി സർക്കാരിന്റെ വലിയ മനസിനെ വാഴ്ത്തി ഇനിയിപ്പോ പുതിയ ഇന്നോവയിലിരുന്ന് സർക്കാരിനെ കുറ്റം പറയാമല്ലോ സതീശാ എന്ന ട്രോളുകളും നിറഞ്ഞിരുന്നു സോഷ്യൽ മീഡിയയിൽ . സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഓരോ മന്ത്രിമാർക്കും എന്തിനേറെ കാനം രാജേന്ദ്രനടക്കം പുതിയ ആഡംബര കാർ അനുവദിച്ചതിനെതിരെയെല്ലാം കടയത്ത ഭാഷയിൽ വിശാംര്ശനം ഉന്നയിച്ച ആളാണ് നമ്മുടെ പ്രതിപക്ഷനേതാവ് . അങ്ങനെയുള്ള പ്രതിപക്ഷ നേതാവിന് തന്നെ ഒരു പറ്റാത്ത ടൊയോട്ട ഇന്നോവ ക്രിസ്റ്റ അനുവദിച്ചതിലൂടെ പ്രതിപക്ഷത്തിന്റെ നാവിനു വിലങ്ങിടാനുള്ള പിണറായിയുടെ കുറുക്കൻ ബുദ്ധിയാണ് വെളിവായത്. എന്നാലിപ്പോൾ അതുക്കും മേലെയാണ് പിണറായിയുടെ ബുദ്ധി എന്ന് വ്യക്തമാക്കുന്ന തെളിവാണ് ഇപ്പോൾ പുറത്ത് വരുന്നത് . അതായത് പ്രതിപക്ഷനേതാവിനു കാർ നൽകി വായടപ്പിച്ചത്തിനു തൊട്ടു പിന്നാലെ സ്വന്തം മരുമകനും കൂട്ടത്തിൽ ചില മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും കൂടെ പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ചിരിക്കുകയാണ് പിണറായി സർക്കാർ. ഇതിൽ മരുമകന് ഒന്നല്ല ക്രിസ്റ്റ ഉൾപ്പെടെ രണ്ട് വാഹനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. മുഖ്യന്റെ മരുമോന് പോവാൻ എന്താണാണാവോ രണ്ടു വണ്ടി . ഒരേ സമയം രണ്ടു വണ്ടിയിൽ രണ്ടിടത്തേക് പറക്കാനുള്ള മായാജാലവും ഇനി മിന്നൽ റിയാസിനുണ്ടാവുമോ എന്തോ. എന്തായാലും എന്റെ മരുമോന് രണ്ട് വണ്ടി വേണമെന്ന് പറഞ്ഞാൽ വേണം . അതിനു വേണ്ടി തന്നെയാ വായെടുത്താൽ എന്നെ കുറ്റം മാത്രം പറയുന്ന പ്രതിപക്ഷ നേതാവിന് ക്രിസ്റ്റ കൊടുത്ത് നാവടക്കിയത് . ഇനിയിപ്പോ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് വരില്ലല്ലോ ആരും . പിണറായി ആരാ മോൻ .
എന്തായാലും സാമ്ബത്തിക പ്രതിസന്ധിമൂലം ചെലവ് ചുരുക്കണമെന്ന് ഇടയ്ക്കിടെ സംസ്ഥാന ധനമന്ത്രി ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുമെങ്കിലും മന്ത്രിമാര്‍ക്ക് ആഡംബര കാര്‍ വാങ്ങുന്നതില്‍ ഈ നിയന്ത്രണമൊന്നും ബാധകമല്ല.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍. എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ‍. ഇതിൽ മന്ത്രിആർക്കുള്ള എട്ടു പുതിയ ഇന്നോവക്രിസ്റ്റ എത്തികഴിഞ്ഞു .
മന്ത്രിമാരായ പി. പ്രസാദ്, ശിവന്‍ കുട്ടി, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, അബ്ദുള്‍ റഹിമാന്‍ , റിയാസ്, ബാലഗോപാല്‍, കെ. രാജന്‍ എന്നിവര്‍ക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കും പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ചു . ഒമ്ബത് വാഹനങ്ങള്‍ക്കുമായി രണ്ടരകോടിയലധികം രൂപയാണ് വില.
ഇതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് മാത്രം രണ്ട് ഔദ്യോഗിക വാഹനങ്ങളായി. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ലഭിച്ച ഔദ്യോഗിക വാഹനം കോഴിക്കോട് ജില്ലയില്‍ മാത്രമായി ഉപയോഗിക്കാന്‍ മന്ത്രിക്ക് അനുമതി നല്‍കി. അതിന് പുറമെയാണ് ഇപ്പോള്‍ ലഭിച്ച പുതിയ ക്രിസ്റ്റ.
കൂട്ടത്തിൽ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാകട്ടെ ബജറ്റ് അവതരണത്തിന് ശേഷം പുതിയവാഹനം മതിയെന്ന തിരുമാനത്തിലാണ്. ബാക്കി മന്ത്രിമാരെല്ലാവരും വാഹനങ്ങള്‍ വാങ്ങി.
2021 മെയ് മാസത്തില്‍ പുതിയ ചുമതലയേറ്റപ്പോഴാണ് മന്ത്രിമാര്‍ക്ക് പുതിയ വാഹനം അനുവദിച്ചത്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വരെയെ ഈ വാഹനങ്ങള്‍ ഓടിയിട്ടുള്ളു. ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും വീണ്ടും കുറെക്കൂടി സൗകര്യങ്ങളുള്ള ക്രിസ്റ്റ മന്ത്രിമാര്‍ക്ക് നല്‍കിയത് വിവാദമായിരിക്കുകയാണ്.


മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. യാത്രകള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയത് അല്ലെങ്കില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. ഈ ചട്ട പ്രകാരമാണ് പുതിയ കാറുകൾ അനുവദിച്ചിരിക്കുന്നത് . എന്നാല്‍, മന്ത്രിമാര്‍ക്കും മറ്റും അംബാസിഡര്‍ കാറുകള്‍ ഔദ്യോഗിക വാഹനമായി നല്‍കിയിരുന്ന കാലത്തേതാണ് ഈ വ്യവസ്ഥ.
എന്നാല്‍, ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്. അഞ്ചുലക്ഷം കിലോമീറ്റര്‍ പിന്നിട്ട ഇന്നോവകള്‍ തകരാറില്ലാതെ നിരത്തില്‍ ഓടുന്നുമുണ്ട്. എന്നിട്ടും ഈ ചട്ടത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും പരിശോധിച്ചശേഷം പിന്‍വലിക്കുന്ന സംവിധാനമാണ് ഉചിതമെന്ന് വിലയിരുത്തലുകളുണ്ട്.

2.7 പെട്രോള്‍ എന്‍ജിനിലും 2.4 ഡീസല്‍ എന്‍ജിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ക്രിസ്റ്റയുടെ പുതിയ പതിപ്പ് ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് പുറത്തിറക്കിയത്. ഡീസല്‍ എന്‍ജിന്‍ 148 ബി.എച്ച്.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആണ് ഇതിലെ ട്രാന്‍സ്മിഷന്‍.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...