Connect with us

Hi, what are you looking for?

Exclusive

കേരളം ഞെട്ടിയ ആ 2 ചോദ്യങ്ങൾക്കാണ് സരിതയെ കൊന്നു കൊലവിളിച്ചത്

സോളാർ തട്ടിപ്പ് കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച എന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ല കുട്ടിക്കും എതിരെ യാതൊരു തെളിവും ഇല്ല അതിനാൽ സരിതയുടെ ആ നാടകത്തിന് എന്നെന്നേക്കുമായി തിരശ്ശീല വീണു. സംസ്ഥാന പോലീസ് ഉപേക്ഷിച്ച കേസ് സിബിഐയ്ക്ക് വിട്ട പിണറായി സർക്കാരിനും ഇടതു മുന്നണിക്കും ഇത് കടുത്ത പ്രഹരമാവുകയും ചെയ്തു. പരാതിയിൽ പറയുന്ന ദിവസം ഉമ്മൻചാണ്ടി ക്ലിപ്പ് ഹൗസിൽ ഉണ്ടായിരുന്നെങ്കിലും പരാതിക്കാരി അവിടെ എത്തിയതിനു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് തെളിവില്ലെന്നും പരാതിക്കാരി പറഞ്ഞ സാക്ഷികൾ പോലും അവർക്കെതിരെയാണ് മൊഴി നൽകിയത് എന്നും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിപിഐ പറഞ്ഞിരുന്നു. നാണവും മാനവും കേട്ട പൊറാട്ട് നാടകത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. മാത്രമല്ല എംപിമാരായ ഹൈബി ഈഡൻ കേസി വേണുഗോപാൽ അടൂർ പ്രകാശ് അനിൽകുമാർ എം എൽ എ എന്നിവർക്കെതിരെയും തെളിവില്ലെന്ന് കാട്ടി സിബിഐ നേരത്തെ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതോടെ കേസിൽ ആരോപണ വിധേയരായ എല്ലാവർക്കും സിബിഐയുടെ ക്ലീൻചിറ്റായി കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവുകൾ സൃഷ്ടിച്ച കേസ് അപ്രസക്തമായി മാറിയത് അങ്ങനെയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു ഉയർന്ന ആരോപണങ്ങളും കേസും കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനെതിരെ എൽഡിഎഫ് ശക്തമായ ആയുധമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ 2021 ജനുവരിയിലാണ് ഒന്നാം പിണറായി സർക്കാർ അന്വേഷണം സിബിഐക്ക് വിട്ടത്. ഉമ്മൻചാണ്ടി ക്ലിപ്പ് ഹൗസിൽ വച്ചും എപി അബ്ദുള്ളക്കുട്ടി മസ്കറ്റ് ഹോട്ടലിൽ വച്ചും പീഡിപ്പിച്ച എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ ഇരുവരെയും പരാതിക്കാരിക്കപ്പം കണ്ടില്ലെന്നാണ് സിബിഐയുടെ തെളിവെടുപ്പിൽ സാക്ഷികളെല്ലാം മൊഴി നൽകിയത്. ശാസ്ത്രീയ പരിശോധനകളിലും തെളിവ് ലഭിച്ചില്ല. തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ പരാതിക്കാരിക്ക് സിബിഐ നോട്ടീസ് നൽകിയിട്ടും ഫലം ഇല്ലാതെ വന്നതോടെയാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ചിനും തങ്ങൾക്കും പരാതിക്കാരി നൽകിയ തീയതികളിൽ വ്യത്യാസമുണ്ടെന്ന് സൂചനയും സിബിഐ നൽകുന്നു. കാരണം 2012 സെപ്റ്റംബർ 19ന് ക്ലിപ് ഹൗസിൽ ഉമ്മൻചാണ്ടി പീഡിപ്പിച്ച് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം. ഈ ദിവസം ഉമ്മൻചാണ്ടി ക്ലിപ്പ് ഹൗസിൽ ഉണ്ടായിരുന്നില്ല എന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട് എന്നാൽ അദ്ദേഹം അവിടെ ഉണ്ടായിരുന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽപക്ഷേ പരാതിക്കാരെ അവിടെ കണ്ടിട്ടില്ല. എന്നും പുറത്തുവന്നു. ഞാനടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശ്രമം നടന്നിരുന്നു ഈ നീക്കം തിരിച്ചടിക്കും എന്ന് ഭയന്നിട്ട് ആകാം തീരുമാനം സർക്കാർ ഉപേക്ഷിച്ചതെന്നും ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ വിഷയമതല്ല നമുക്ക് വിഷയത്തിലേക്ക് വരാം. പീഡനം നടന്നെന്ന് പരാതിക്കാരി പറയുന്ന ദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിപ്പ് ഹൗസിൽ ഉണ്ടായിരുന്നോ. പരാതിക്കാരിയും ഉമ്മൻചാണ്ടിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നോ. ജുഡീഷ്യൽ കമ്മീഷനും അതിനു പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവിൽ ലഭിക്കുമ്പോൾ സിബിഐ ഇൻസ്പെക്ടർ നിപുൻ സംഘവും ആദ്യം കണ്ടെത്താൻ ശ്രമിച്ചത് ഈ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു.ആദ്യത്തെ ചോദ്യത്തിന് ഉത്തരം ആ ദിവസം ഉമ്മൻചാണ്ടി ക്ലിപ്പ് ഹൗസിൽ ഉണ്ടായിരുന്നു എന്ന് തന്നെയാണ് എന്നാൽ അന്ന് പരാതിക്കാരിക്കൽ ഹൗസിലേക്ക് എത്തിയിട്ടില്ലെന്ന് ആയിരുന്നു രണ്ടാം ചോദ്യത്തിന് നൂറോളം സാക്ഷികൾ നൽകിയ മറുപടി. ലൈംഗിക പീഡനക്കേസ് തെളിയണമെങ്കിൽ പരാതിക്കാരിയും പ്രതിയും ഒരേ സമയത്ത് ഒരുമിച്ചു ഉണ്ടാകണം. അത് തെളിയിക്കാൻ കഴിയുന്ന ഒരു വിവരം പോലും സിബിഐക്ക് കണ്ടെത്താനോ പരാതിക്കാരിക്ക് ഹാജരാക്കാനോ കഴിയാതെ വന്നതോടെ കേരളത്തെ പിടിച്ചു കുലുക്കിയ പീഡനക്കേസിന്റെ കഥ അവിടെ കഴിഞ്ഞു. മറ്റൊന്ന് ക്ലിപ് ഹൗസിൽ വച്ച് ബലംപ്രയോഗിച്ച് പീഡിപ്പിച്ചു ആരോപണം ശരിയാണോ എന്ന് കണ്ടെത്താൻ സിബിഐ സംഘം വിദഗ്ധരായ ഡോക്ടറുടെ ശാസ്ത്രീയ ഉപദേശം നേടിയിരുന്നു. 68 വയസ്സുകാരനായ ഒരാൾ 34 വയസ്സുകാരിയും ആരോഗ്യവതിയുമായ ഒരാളെ ശാരീരികമായി കീഴ്പ്പെടുത്താൻ കഴിയില്ല എന്നായിരുന്നു ഡോക്ടറുടെ റിപ്പോർട്ട് വന്നത്. ഇതാണ് പരാതിക്കാരിക്കെതിരെ വന്ന ശക്തമായ തെളിവ്. ഡൽഹി കേരള ഹൗസിൽ വച്ച ഉമ്മൻചാണ്ടിക്ക് വേണ്ടി കോഴ നൽകിയ ആരോപണവും തെറ്റാണെന്ന് സാക്ഷികളെ ചോദ്യം ചെയ്തപ്പോൾ സിബിഐക്ക് ബോധ്യമായി. ആ ദിവസങ്ങളിൽ സ്ഥലത്തുണ്ടായിരുന്ന പരാതിക്കാരി ചൂണ്ടിക്കാട്ടിവർ മറ്റ് സ്ഥലങ്ങളിൽ ആയിരുന്നെന്നു മൊബൈൽ ഫോൺ ടവർ .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...