Connect with us

Hi, what are you looking for?

Exclusive

മന്ത്രിക്കസേര സ്വപ്നം കണ്ട ജയരാജന് പിണ്ഡം വെച്ച് സിപിഎം

മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇപി ജയരാജന്റെ വാദം പൊളിയുന്നു. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ ഇപി ജയരാജന്റെ മകൻ ജെയ്‌സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണ്. കമ്പനി രജിസ്‌ട്രേഷൻ രേഖകളിൽ ഇത് വ്യക്തമാണ്. ഭാര്യ ഇന്ദിരയും കമ്പനിയുടെ ഭാഗം. 2021ലാണ് അവർ ഡയറക്ടറായത്. ഇപിയ്‌ക്കെതിരെ പി ജയരാജൻ ഉയർത്തിയ ആക്ഷേപം പാർട്ടി ചർച്ചയാക്കും. നടപടികൾ ഉണ്ടായില്ലെങ്കിലും ഇപിക്ക് വലിയ തിരിച്ചടിയായി ഈ ആരോപണം മാറും. കമ്പനിയുടെ മെമോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപിയുടെ മകൻ പികെ ജെയ്‌സണും വ്യവസായി കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. സ്വർണ്ണ കടത്തിൽ ചർച്ചയായ പേരുകാരനും ഡയറക്ടറാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്സ് സൊല്യൂഷൻസുമായി അന്ന്ത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് ജയ്ഹിന്ദ് ടിവി നൽകിയ വാർത്ത ശരിയാണെന്ന് ഇതോടെ വ്യക്തമാവുന്നു. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്‌സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്‌സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്സ്മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. സുജാതൻ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്‌സൺ ഉണ്ട്. ഇതിൽ ഭാര്യ ഇന്ദിരയും. ഇപി ജയരാജനെതിരായ പി ജയരാജന്റെ സ്വത്ത് സമ്പാദന ആരോപണം പാർട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാർട്ടിയിൽ ശുദ്ധീകരണ പ്രക്രിയ തുടങ്ങുകയാണ്. ഉൾപാർട്ടി സമരത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ചർച്ചകളെന്ന പി ജയരാജന്റെ പരസ്യപ്രസ്താവന പലതിന്റെയും തുടക്കമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. തിരുവനന്തപുരത്തും നടപടികൾ തുടങ്ങി. ഇതെല്ലാം പൊതുതത്വത്തിന്റെ ഭാഗമാണ്
കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയിരുന്നു. എംവി ഗോവിന്ദൻ തന്നേക്കാൾ ജൂനിയറാണെന്നും അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ എം വി ഗോവിന്ദൻ തളിപ്പറമ്പ് എംഎൽഎ സ്ഥാനം രാജിവച്ച് ഇ പി ജയരാജനെ അവിടെ നിർത്തി മത്സരിപ്പിച്ചു വിജയിപ്പിക്കാൻ ഉള്ള അണിയറ നീക്കങ്ങൾ നടക്കുകയായിരുന്നു പാർട്ടിക്കുള്ളിൽ . അങ്ങനെ വരുമ്പോൾ എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെ ഒഴിഞ്ഞുകിടക്കുന്ന മാന്ത്രികസേരയിലേക്ക് ഇ പി ജയരാജനെ പ്രതിഷ്ഠിക്കാനും കഴിയുമെന്നതായിരുന്നു പിണറായിയുടെ കണക്കുകൂട്ടൽ . എന്നാൽ ഇതിന് തടയിട്ടു കൊണ്ടാണ് നേരത്തെ തന്നെ പല നേതാക്കൾക്കും അറിയാമായിരുന്ന റിസോർട്ട് വിഷയം തെറ്റ്തിരുത്തൽ രേഖാ ചർച്ചയുടെ ഭാഗമായി ഉയർന്ന് വന്നത്.
ഇ. പി. ജയരാജനെതിരെ വ്യക്തിപരമായ ആക്ഷേപമല്ല, തെറ്റായ പ്രവണതകളുണ്ടാകുമ്പോൾ അത് ചർച്ചചെയ്യുന്ന കാര്യമാണ് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലെ തിരുത്തൽ രേഖാ ചർച്ചയിൽ ഉണ്ടായതെന്ന് പി.ജയരാജൻ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരെ പി. ജയരാജൻ റിസോർട്ട് ആരോപണം ഉന്നയിച്ചതായി വന്ന വാർത്തയോടായിരുന്നു പ്രതികരണം. തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം തുടർന്ന ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ ‘മധുരപ്രതികാര’മായി സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ നടത്തിയ റിസോർട്ട് ആരോപണം. പാർട്ടിയെയും നേതൃത്വത്തെയും വെട്ടിലാക്കിയ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ ആരോപണം കണ്ണൂരിൽ സംഘടനാതലത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...