Connect with us

Hi, what are you looking for?

Exclusive

തീപ്പന്തമായി ആഞ്ഞടിച്ച് പി ജയരാജൻ.ഇനി അടങ്ങിയിരിക്കില്ലെന്ന് സൂചന നൽകി പി ജെ ആർമി

കണ്ണൂരിലെ സിപിഎമ്മിന്റെ നെടുംതൂണുകളാണ് ജയരാജന്മാർ എന്നറിയപ്പെടുന്ന
എം വി ജയരാജൻ, ഇ പി ജയരാജൻ,പി ജയരാജൻ എന്നിവർ. അതിൽതന്നെ പി ജയരാജൻ പാർട്ടിയിൽ അതിശക്തനാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ ബോധ്യവുമുണ്ട്അതുകൊണ്ടാവാം ഇന്ന് സംസ്ഥാനം ഭരിക്കുന്ന സിപിഎം സീറ്റ് നിഷേധിക്കുകയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒതുക്കുകയും അഥവാ ഒതുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്.പക്ഷേ പി ജയരാജൻ എന്ന അച്ചടക്കമുള്ള നേതാവ് പാർട്ടിക്കായി തന്നെ നിലകൊണ്ടു. അച്ചടക്കമുള്ള സഖാവായി. എന്നാലിപ്പോൾ പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുണ്ടായിട്ടും സുപ്രധാന ചുമതലകളില്‍ നിന്നു നേതൃത്വം മാറ്റി നിര്‍ത്തിയ പി.ജയരാജന്‍ ഇനി അടങ്ങിയിരിക്കില്ലെന്നു സൂചന. പാര്‍ട്ടിയിലെ ഏറ്റവും ഉന്നതനായ നേതാവായ ഇ.പി. ജയരാജനെതിരേ തന്നെ ആരോപണമുന്നയിച്ചുകൊണ്ടുള്ള പി. ജയരാജന്റെ തിരിച്ചടി അതാണ്‌ വ്യക്‌തമാക്കുന്നത്‌. പക്ഷേ ഇതിൽ ശ്രദ്ധിക്കപ്പെടേണ്ട വസ്തുതാപരമായ ഒരു കാര്യമുണ്ട്. നേതാക്കളെല്ലാം കോടികൾ മുക്കുമ്പോൾ വിദേശങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ അവരുടെ മക്കൾ പങ്കാളികളാവുമ്പോൾ. ഇതൊന്നും പാരമ്പര്യ സ്വത്തോ സ്വയാ ർജിത സ്വത്തോ അല്ലെന്നു കൂടി ഓർക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കോടികളുടെ അഴിമതി ആരോപണങ്ങൾ നേരിട്ട് നിൽക്കുമ്പോൾ ഇതിനെല്ലാം അതീതനായി നിൽക്കുന്ന ഒരൊറ്റ നേതാവേ ഉള്ളൂ കണ്ണൂരിൽ. അത് പി ജയരാജൻ ആണ്. സ്വന്തമായിട്ടോ ബിനാമി പേരിലോ ഭൂ സ്വത്തുക്കളോ മറ്റ് അനധികൃത സമ്പാദ്യങ്ങളോ ഇല്ല. മക്കളെ ഒരു ഉന്നത സ്ഥാനങ്ങളിലും തിരികി കയറ്റിയിട്ടില്ല. അവരാരും അതിനു ശ്രമിച്ചിട്ടും ഇല്ല. അച്ഛന്റെ ആദർശം ഏറ്റുവാങ്ങിയ മക്കൾ എന്ന് തന്നെ വേണം പറയാൻ. ഒരു ലോക്കൽ കമ്മിറ്റി മെമ്പർ പോലും എവിടെയൊക്കെ എത്താമോ അവിടെയൊക്കെ എത്താൻ തമ്മിലടിക്കുന്ന പാർട്ടിയായി സിപിഎം അധപ്പതിക്കുമ്പോഴാണിത് എന്നോർക്കണം. കണ്ണൂരിലെ പാർട്ടി അണികൾ മണ്ടന്മാർ അല്ല. അവരിതൊക്കെ തിരിച്ചറിയുന്നുണ്ട്. അതിന്റെ ഫലമായാണ് പിജെ ആർമി രൂപപ്പെട്ടതും അണികൾ അതിൽ ഉറച്ചു നിൽക്കുന്നതും.തെരഞ്ഞെടുപ്പുകളില്‍ സീറ്റ്‌ നിഷേധിച്ചും പാര്‍ട്ടി സ്‌ഥാനങ്ങളില്‍ നിന്ന്‌ ഒതുക്കി മാറ്റിയും പി. ജയരാജനെ നേതൃത്വം അവഗണിക്കുമ്പോഴും വ്യക്തതയുള്ള സഖാക്കൾ പി ജയരാജന്റെ ആജ്ഞാനുവർത്തികളായി നിലകൊണ്ടു എന്ന് പാർട്ടി അതീവ ഞെട്ടലോടെയാണ് നോക്കി കണ്ടത്. പക്ഷേ ഇക്കാര്യത്തിൽ സിപിഎം നിസ്സഹായരായിരുന്നു. പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ബാനറില്‍ പ്രദീപ്‌ കടയപ്രം നിര്‍മ്മിച്ച സംഗീത ശില്‍പമടക്കമുള്ള കാര്യങ്ങള്‍ വ്യക്‌തിപൂജയാണെന്ന്‌ ആരോപിച്ചാണ്‌ പാര്‍ട്ടിയിലൊരു പക്ഷം പി. ജയരാജനെതിരേ രംഗത്തു വന്നത്‌.കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോരപ്പൊന്‍ കതിരല്ലോ,നാടിന്‍ നെടുനായകനല്ലോചെഞ്ചോരപ്പൊന്‍ കതിരല്ലോ”എന്നു തുടങ്ങുന്ന സംഗീത ആല്‍ബം ജയരാജനെ മഹത്വവല്‍ക്കരിക്കുന്നതാണെന്നാണ്‌ പാര്‍ട്ടി കമ്മിറ്റിയില്‍ ആക്ഷേപം ഉയര്‍ന്നത്‌. ഈ ഗാനത്തിനു പുറമെ കതിരൂര്‍ മനോജ്‌ വധക്കേസില്‍ ജയരാജിനെതിരേ യു.എ.പി.എ പ്രയോഗിച്ചതിനെതിരേ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ തയാറാക്കിയ കുറിപ്പിലെ വാചകവും ജയരാജനെ പാര്‍ട്ടി വേദയില്‍ പ്രതിക്കൂട്ടിലാക്കാന്‍ തല്‍പര കക്ഷികള്‍ ഉപയോഗിച്ചു.”അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നില്‍ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, ജനസഹസ്രങ്ങളുടെ മുന്നില്‍ പ്രതീക്ഷയായ നേതാവിനെ ജനങ്ങളില്‍ നിന്ന്‌ അകറ്റാനുള്ള ആസൂത്രിത പദ്ധതിയാണിത്‌” എന്ന വാചകമൊക്കെ പാര്‍ട്ടി ബുദ്ധി കേന്ദ്രങ്ങള്‍ തലനാരിഴ കീറി പരിശോധിച്ചു. നേതൃത്വം ശാസിച്ചപ്പോഴൊക്കെ അണികള്‍ ജയരാജന്‌ വേണ്ടി നിലകൊണ്ടു പരസ്യ പ്രതികരണത്തിന്‌ മുതിര്‍ന്നു.എന്നാല്‍ പാര്‍ട്ടി അച്ചടക്കം ചൂണ്ടിക്കാട്ടി തന്റെ ആരാധകരായ പി.ജെ. ആര്‍മി എന്ന സൈബര്‍ ഗ്രൂപ്പിനെ പോലും വിലക്കുകയാണ്‌ പി. ജയരാജന്‍ ചെയ്‌തത്‌.പാര്‍ട്ടിക്കൂറ്‌ പ്രകടിപ്പിച്ച്‌ നിലകൊണ്ടിട്ടും പക്ഷേ നേതൃത്വം ജയരാജനെ പരിഗണിച്ചില്ല. ഒടുവില്‍ പി. ജയരാജന്‍ സ്വയം തന്നെ ഒരു തീപന്തമായി നേതൃത്വത്തെ ചോദ്യം ചെയ്ുകയയാണ്‌. എല്‍.ഡി.എഫ്‌. കണ്‍വീനറെ തന്നെ ലക്ഷ്യമിട്ടുള്ള ആരോപണത്തിലൂടെ പി. ജയരാജന്‍ രാഷ്‌ട്രീയ ചര്‍ച്ചകളില്‍ വീണ്ടും സജീവമാകുകയാണ്‌.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...